പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദി​നെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ കേ​സ്‍: ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ഭാ​ര​വാ​ഹി​ക​ളി​ല്‍ നി​ന്നു മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും

തി​രു​വ​ന​ന്ത​പു​രം: മു​ന്‍ എം​എ​ല്‍​എ​യും ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നു​മാ​യ പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദി​നെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ഭാ​ര​വാ​ഹി​ക​ളി​ല്‍ നി​ന്നും പോ​ലീ​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും.

ഇ​തി​നാ​യി അ​ക്കാ​ദ​മി​ക്ക് ഉ​ട​ന്‍ പോ​ലീ​സ് നോ​ട്ടീ​സ് ന​ല്‍​കും. പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദി​ല്‍ നി​ന്നും മോ​ശ​മാ​യ പെ​രു​മാ​റ്റം ഉ​ണ്ടാ​യ കാ​ര്യം ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ഭാ​ര​വാ​ഹി​ക​ളെ അ​റി​യി​ച്ചി​രു​ന്നു​വെ​ന്ന് പ​രാ​തി​ക്കാ​രി​യാ​യ ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക പോ​ലീ​സി​ല്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ക്കാ​ദ​മി ഭാ​ര​വാ​ഹി​ക​ളി​ല്‍ നി​ന്നു മൊ​ഴി​യെ​ടു​ക്കാ​ന്‍ പോ​ലീ​സ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ മാ​സം ആ​റാം തീ​യ​തി​യാ​ണ് ഹോ​ട്ട​ലി​ലെ മു​റി​യി​ല്‍ വി​ളി​ച്ച് പ​രാ​തി​ക്കാ​രി​യും പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രാ​ണ് ഫി​ലിം ഫെ​സ്റ്റി​വ​ലി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കേ​ണ്ട ച​ല​ച്ചി​ത്ര​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ നി​യോ​ഗി​ച്ചി​രു​ന്ന ജൂ​റി അം​ഗ​ങ്ങ​ള്‍. അ​ക്കാ​ദ​മി നി​യോ​ഗി​ച്ചി​രു​ന്ന ജൂ​റി അം​ഗ​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും ഇ​വ​രു​ടെ താ​മ​സ സ്ഥ​ല​ത്തി​ന്‍റെ കാ​ര്യ​ങ്ങ​ളും ചോ​ദി​ച്ച​റി​യാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘം ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ഭാ​ര​വാ​ഹി​ക​ളി​ല്‍ നി​ന്നും മൊ​ഴി​യെ​ടു​ക്കു​ന്ന​ത്.

അ​തേ സ​മ​യം പ​രാ​തി​ക്കാ​രി​യു​ടെ ര​ഹ​സ്യ​മൊ​ഴി ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​രം ജൂ​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്‌​ട്രേ​ട്ട് കോ​ട​തി 2 രേ​ഖ​പ്പെ​ടു​ത്തി. പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദ് മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നാ​യി കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യെ​ങ്കി​ലും പ​രാ​തി​യി​ല്‍ ക​ഴ​മ്പു​ണ്ടെ​ന്ന് ക​ന്റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് കൊ​ടു​ത്തി​ട്ടു​ണ്ട്. മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യു​ടെ കാ​ര്യ​ത്തി​ല്‍ കോ​ട​തി അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല.

Related posts

Leave a Comment