ഒ​റ്റ​പ്പാ​ല​ത്ത് വാ​ഹ​നാ​പ​ക​ടം; ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് അ​മ്മ​യും മ​ക​ളും മ​രി​ച്ചു; ബ​ന്ധു​വി​ന് ഗു​രു​ത​ര പ​രി​ക്ക്

ഒ​റ്റ​പ്പാ​ലം: തി​രു​വി​ല്വാ​മ​ല – ഒ​റ്റ​പ്പാ​ലം റൂ​ട്ടി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​മ്മ​യും മ​ക​ളും മ​രി​ച്ചു.തി​രു​വി​ല്വാ​മ​ല ക​ണി​യാ​ർ​ക്കോ​ട് സ്വ​ദേ​ശി ശ​ര​ണ്യ, ഇ​വ​രു​ടെ മ​ക​ൾ അ​ഞ്ചു​വ​യ​സു​കാ​രി ആ​ദി​ശ്രി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സ്കൂ​ട്ട​ർ ഓ​ടി​ച്ചി​രു​ന്ന ഇ​വ​രു​ടെ ബ​ന്ധു മോ​ഹ​ൻ​ദാ​സി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് ല​ക്കി​ടി കു​ഞ്ച​ൻ ന​മ്പ്യാ​ർ സ്മാ​ര​ക വാ​യ​ന​ശാ​ല​യ്ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഒ​രേ ദി​ശ​യി​ൽ പോ​കു​ക​യാ​യി​രു​ന്നു ഇ​രു​വാ​ഹ​ന​ങ്ങ​ളും. അ​മി​ത വേ​ഗത്തി​ൽ പാ​ഞ്ഞു വ​ന്ന ടി​പ്പ​ർ ലോ​റി ശ​ര​ണ്യ​യും കു​ഞ്ഞും സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​നെ ഇ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

റോ​ഡി​ലേ​ക്കു വീ​ണ ശ​ര​ണ്യ​യു​ടേ​യും, മ​ക​ൾ ആ​ർ​ദ്ര​യു​ടേ​യും ദേ​ഹ​ത്തു​കൂ​ടി ലോ​റി ക​യ​റി​യി​റ​ങ്ങി​യെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. തി​രു​വി​ല്വാ​മ​ല​യി​ലെ വീ​ട്ടി​ൽ നി​ന്ന് ഭ​ർ​ത്താ​വി​ന്‍റെ വീ​ടാ​യ ല​ക്കി​ടി കൂ​ട്ടു​പാ​ത​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ശ​ര​ണ്യ​യും മകളും.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മോ​ഹ​ൻ​ദാ​സി​നെ ഒ​റ്റ​പ്പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​റ്റ​പ്പാ​ലം പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു

Related posts

Leave a Comment