അ​തി​ര​മ്പു​ഴ ജെ​യ്‌​ന​മ്മകൊ​ല​ക്കേ​സി​ന് ഒ​രു വ​ര്‍​ഷം

കോ​ട്ട​യം: കേ​ര​ള​ത്തെ ന​ടു​ക്കി​യ ചേ​ര്‍​ത്ത​ല കൊ​ല​ക്കേ​സ് പ​ര​മ്പ​ര​യി​ലെ ഇ​ര​ക​ളി​ലൊ​രാ​ളാ​യ അ​തി​ര​മ്പു​ഴ കോ​ട്ട​മു​റി കാ​ലാ​യി​ല്‍ മാ​ത്യു​വി​ന്‍റെ ഭാ​ര്യ ജെ​യി​ന്‍ എ​ന്ന ജെ​യ്ന​മ്മ (57) കൊ​ല ചെ​യ്യ​പ്പെ​ട്ടി​ട്ട് ഒ​രു വ​ര്‍​ഷം. 2024 ഡി​സം​ബ​ര്‍ 23ന് ​ഉ​ഴ​വൂ​രി​ലു​ള്ള സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ല്‍​നി​ന്ന് പാ​ലാ ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​നി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പു​റ​പ്പെ​ട്ട ജെ​യ്‌​ന​മ്മ മ​ട​ങ്ങി​വ​ന്നി​ല്ല.

ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​ക​ളി​ല്‍ ന​ട​ത്തി​യ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി ചേ​ര്‍​ത്ത​ല പ​ള്ളി​പ്പു​റം ചൊ​ങ്ങും​ത​റ സി.​ഐ. സെ​ബാ​സ്റ്റ്യ​ന്‍ (67) അ​റ​സ്റ്റി​ലാ​യ​തും ചോ​ദ്യം ചെ​യ്യ​ലി​ല്‍ ജെ​യ്‌​ന​മ്മ​യെ കൂ​ടാ​തെ ബി​ന്ദു, ഐ​ഷ എ​ന്നി​വ​രെ​യും സ​മാ​ന​രീ​തി​യി​ല്‍ കൊ​ല​പ്പെ​ടു​ത്തി ആ​ഭ​ര​ണ​വും സ്വ​ത്തും ക​വ​ര്‍​ന്ന​താ​യി തെ​ളി​ഞ്ഞ​തും.

സ്വ​ർ​ണം കൈ​ക്ക​ലാ​ക്കി
ധ്യാ​ന​കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​തി​വാ​യി പോ​വു​ക​യും താ​മ​സി​ക്കു​ക​യും ചെ​യ്തി​രു​ന്ന ജെ​യ്‌​ന​മ്മ ആ​ല​പ്പു​ഴ​യി​ല്‍​വ​ച്ചാ​ണ് സെ​ബാ​സ്റ്റ്യ​നെ പ​രി​ച​യ​പ്പെ​ട്ടു സൗ​ഹൃ​ദ​ത്തി​ലാ​യ​ത്. പാ​ലാ​യി​ലേ​ക്കെ​ന്നു പ​റ​ഞ്ഞു പു​റ​പ്പെ​ട്ട ജെ​യ്‌​ന​മ്മ 23ന് ​വൈ​കു​ന്നേ​ര​ത്തോ​ടെ പ​ള്ളി​പ്പു​റ​ത്ത് സെ​ബാ​സ്റ്റ്യ​ന്‍റെ വീ​ട്ടി​ലെ​ത്തി വൈ​കാ​തെ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ള്‍.

കാ​ണാ​താ​യ ദി​വ​സം 25.5 ഗ്രാം ​തൂ​ക്ക​മു​ള്ള, ര​ണ്ടാ​യി പൊ​ട്ടി​യ സ്വ​ര്‍​ണ​മാ​ല ചേ​ര്‍​ത്ത​ല​യി​ലെ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ത്തി​ല്‍ 1,25,000 രൂ​പ​യ്ക്കു പ​ണ​യം​വ​ച്ച​താ​യും പി​റ്റേ​ന്ന് സ്വ​ര്‍​ണ​വ​ള ഉ​ള്‍​പ്പെ​ടെ ആ​ഭ​ര​ണ​ങ്ങ​ള്‍ ചേ​ര്‍​ത്ത​ല​യി​ലെ മ​റ്റൊ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ വി​റ്റെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. ജെ​യ്‌​ന​മ്മ​യെ ശ്വാ​സം​മു​ട്ടി​ച്ചെ​ന്നും മ​ല്‍​പ്പി​ടു​ത്ത​ത്തി​ല്‍ മാ​ല പൊ​ട്ടി എ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

23ന് ​രാ​ത്രി എ​ട്ടോ​ടെ ചേ​ര്‍​ത്ത​ല​യി​ലെ ഗാ​ര്‍​ഹി​കോ​പ​ക​ര​ണ സ്ഥാ​പ​ന​ത്തി​ല്‍​നി​ന്ന് സെ​ബാ​സ്റ്റ്യ​ന്‍ പു​തി​യ ഫ്രി​ഡ്ജ് വാ​ങ്ങി. ആ ​ഫ്രി​ഡ്ജ് പി​ന്നീ​ട് സെ​ബാ​സ്റ്റ്യ​ന്‍റെ വെ​ട്ടി​മു​ക​ളി​ലു​ള്ള ഭാ​ര്യ​വീ​ട്ടി​ല്‍​നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. ജെ​യ്‌​ന​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി ശ​രീ​രം ക​ഷ്ണ​ങ്ങ​ളാ​ക്കി ക​ത്തി​ച്ച​ശേ​ഷം കു​ഴി​ച്ചു​മൂ​ടി​യ​താ​യാ​ണു സൂ​ച​ന.

പ്ര​ധാ​ന തെ​ളി​വാ​യി മൊ​ബൈ​ൽ ഫോ​ൺ
23നു ​വൈ​കു​ന്നേ​രം​ത​ന്നെ ജെ​യ്‌​ന​മ്മ കൊ​ല്ല​പ്പെ​ട്ടി​രി​ക്കാ​മെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ നി​ഗ​മ​നം. കൃ​ത്യ​ത്തി​നു​ശേ​ഷം സെ​ബാ​സ്റ്റ്യ​ന്‍ ജെ​യ്‌​ന​മ്മ​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ കൈ​വ​ശ​പ്പെ​ടു​ത്തി. 25വ​രെ സെ​ബാ​സ്റ്റ്യ​ന്‍റെ പ​ള്ളി​പ്പു​റ​ത്തെ വീ​ടി​രി​ക്കു​ന്ന ട​വ​ര്‍ പ​രി​ധി​യി​ല്‍ ഇ​തേ ഫോ​ണ്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യി ക​ണ്ടെ​ത്തി. അ​തി​നു​ശേ​ഷം ഫോ​ണ്‍ ഓ​ഫാ​യി.

ജ​നു​വ​രി അ​ഞ്ചി​ന് ഓ​ണാ​യ​പ്പോ​ഴും അ​തേ ട​വ​ര്‍ പ​രി​ധി​യി​ലാ​യി​രു​ന്നു. ജെ​യ്‌​ന​മ്മ എ​വി​ടെ​യോ ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ ജെ​യ‌്ന​മ്മ​യു​ടെ ബ​ന്ധു​വി​ന് ഇ​ട​യ്ക്കി​ടെ മി​സ്ഡ് കോ​ള്‍ ചെ​യ്തി​രു​ന്നു. ജൂ​ലൈ 19ന് ​മി​സി​ഡ് കോ​ള്‍ വ​ന്ന​പ്പോ​ള്‍ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് ക്രൈം ​ബ്രാ​ഞ്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 19ന് ​ഉ​ച്ച​യ്ക്ക് കോ​ള്‍ ഈ​രാ​റ്റു​പേ​ട്ട​യി​ല്‍​നി​ന്നാ​ണെ​ന്നു വ്യ​ക്ത​മാ​യി.

അ​വി​ടെ മൊ​ബൈ​ല്‍ ഷോ​പ്പി​ല്‍​നി​ന്നു സെ​ബാ​സ്റ്റ്യ​ന്‍ ജെ​യ്‌​ന​മ്മ​യു​ടെ ഫോ​ണ്‍ റീ​ചാ​ര്‍​ജ് ചെ​യ്യു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് സെ​ബാ​സ്റ്റ്യ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ആ​ഴ്ച​ക​ളോ​ളം ചോ​ദ്യം ചെ​യ്തി​ട്ടും വി​വ​ര​ങ്ങ​ള്‍ പ​റ​യാ​ന്‍ ത​യാ​റാ​യി​ല്ല. തെ​ളി​വു​ക​ള്‍ നി​ര​ത്തി​യ ശാ​സ്ത്രീ​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​ത്.

കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ
സെ​ബാ​സ്റ്റ്യ​ന്‍റെ വീ​ട്ടു​വ​ള​പ്പി​ല്‍​നി​ന്ന് ജെ​യ്‌​ന​മ്മ​യു​ടേ​തെ​ന്നു ക​രു​തു​ന്ന അ​സ്ഥി​ക്ക​ഷ്ണ​ങ്ങ​ളും വാ​നി​റ്റി ബാ​ഗി​ന്‍റെ ഭാ​ഗ​വും വാ​ച്ചി​ന്‍റെ ഡ​യ​ലും പൊ​ട്ടി​യ കൊ​ന്ത​യും ക​ണ്ടെ​ത്തി. തു​ട​ര്‍​പ​രി​ശോ​ധ​ന​യി​ല്‍ കു​ളി​മു​റി​യി​ല്‍​നി​ന്ന് ജെ​യ്‌​ന​മ്മ​യു​ടെ ര​ക്ത​ത്തു​ള്ളി​ക​ളും തെ​ളി​വാ​യി ല​ഭി​ച്ചി​രു​ന്നു.

മാ​സ​ങ്ങ​ള്‍ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​ലും അ​ന്വേ​ഷ​ണ​ത്തി​ലു​മാ​ണ് 2006ല്‍ ​കാ​ണാ​താ​യ ക​ട​ക​ര​പ്പ​ള്ളി സ്വ​ദേ​ശി ബി​ന്ദു പ​ത്മ​നാ​ഭ​നെ​യും 2012 മേ​യ് 13ന് ​കാ​ണാ​താ​യ ചേ​ര്‍​ത്ത​ല നെ​ടു​മ്പ്ര​ക്കാ​ട് സ്വ​ദേ​ശി ഐ​ഷ​യെ​യും സ​മാ​ന​മാ​യ രീ​തി​യി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ സൗ​ഹൃ​ദ​വും സ​ഹാ​യ​വും വാ​ഗ്ദാ​നം ചെ​യ്തു കൊ​ല​പ്പെ​ടു​ത്തി​യ​താ​യി തെ​ളി​ഞ്ഞ​ത്.

വീ​ട്ടു​വ​ള​പ്പി​ല്‍ ക​ണ്ടെ​ത്തി​യ അ​സ്ഥി​ക്ക​ഷ്ണ​ങ്ങ​ള്‍ ക​ത്തി​ന​ശി​ച്ച സ്ഥി​തി​യി​ലാ​യ​തി​നാ​ല്‍ ഡി​എ​ന്‍​എ ഫ​ലം ല​ഭി​ച്ചി​ട്ടി​ല്ല. ചേ​ര്‍​ത്ത​ല​യി​ല്‍​നി​ന്നു കാ​ണാ​താ​യ സി​ന്ധു, കൂ​ത്താ​ട്ടു​കു​ള​ത്തെ ലോ​ട്ട​റി വി​ല്‍​പ​ന​ക്കാ​രി എ​ന്നി​വ​രു​ടെ തി​രോ​ധാ​ന​ത്തി​ലും സെ​ബാ​സ്റ്റ്യ​ന്‍ സം​ശ​യ​നി​ഴ​ലി​ലാ​ണ്. പ്ര​തി ചോ​ദ്യം ചെ​യ്യ​ലി​നോ​ടു സ​ഹ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​തി​ല്‍ തെ​ളി​വു​ക​ള്‍ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

Related posts

Leave a Comment