ഒറ്റപ്പാലം: തിരുവില്വാമല – ഒറ്റപ്പാലം റൂട്ടിൽ വാഹനാപകടത്തിൽ അമ്മയും മകളും മരിച്ചു.തിരുവില്വാമല കണിയാർക്കോട് സ്വദേശി ശരണ്യ, ഇവരുടെ മകൾ അഞ്ചുവയസുകാരി ആദിശ്രി എന്നിവരാണ് മരിച്ചത്.
സ്കൂട്ടർ ഓടിച്ചിരുന്ന ഇവരുടെ ബന്ധു മോഹൻദാസിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ടിന് ലക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരക വായനശാലയ്ക്ക് സമീപമാണ് അപകടം നടന്നത്. ഒരേ ദിശയിൽ പോകുകയായിരുന്നു ഇരുവാഹനങ്ങളും. അമിത വേഗത്തിൽ പാഞ്ഞു വന്ന ടിപ്പർ ലോറി ശരണ്യയും കുഞ്ഞും സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
റോഡിലേക്കു വീണ ശരണ്യയുടേയും, മകൾ ആർദ്രയുടേയും ദേഹത്തുകൂടി ലോറി കയറിയിറങ്ങിയെന്ന് ദൃക്സാക്ഷികൾ പറയുന്നു. തിരുവില്വാമലയിലെ വീട്ടിൽ നിന്ന് ഭർത്താവിന്റെ വീടായ ലക്കിടി കൂട്ടുപാതയിലേക്ക് പോകുകയായിരുന്നു ശരണ്യയും മകളും.
ഗുരുതരമായി പരിക്കേറ്റ മോഹൻദാസിനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒറ്റപ്പാലം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു
