വിവാദങ്ങള്‍ക്ക് പിന്നാലെ മേയര്‍ വിഷയത്തില്‍ പ്രതികരണവുമായി ദീപ്തി മേരി വര്‍ഗീസ്. കൂടുതല്‍ പേരുടെ പിന്തുണ തനിക്കുണ്ടായിരുന്നു. രഹസ്യ ബാലറ്റ് വേണമെന്ന തന്റെ ആവശ്യം നേതൃത്വം അംഗീകരിച്ചില്ലെന്നും ഇനി മേയര്‍ സ്ഥാനത്തേക്ക് ഇല്ലെന്നും ദീപ്തി മേരി പറഞ്ഞു.
ദീപ്തിയെ അനുനയിപ്പിക്കാന്‍ നേതൃത്വം
ദീപ്തി മേരി വര്‍ഗീസിനെ അനുനയിപ്പിക്കാന്‍ നേതൃത്വം ചര്‍ച്ച നടത്തുമെന്നാണു വിവരം. ദീപ്തിക്ക് കൊച്ചി മെട്രോപൊളിറ്റന്‍ ആസൂത്രണ സമിതി അധ്യക്ഷ പദവി നല്‍കുന്നതും നിയമസഭയിലേക്ക് മല്‍സരിപ്പിക്കുന്നതും കോണ്‍ഗ്രസ് പരിഗണിക്കുന്നതായാണ് വിവരം.
അതേസമയം മേയര്‍ തിരഞ്ഞെടുപ്പില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിനെതിരെ ദീപ്തി കെപിസിസിക്ക് നല്കിയ പരാതിയില്‍ കാര്യമായ നടപടിയുണ്ടാകാനിടയില്ല.
