കാഞ്ഞങ്ങാട് ഭഗവതിയുടെ മുമ്പില്‍ വച്ച് മകളുടെ വിവാഹം നടത്തി; മനംനിറഞ്ഞ് മാതാപിതാക്കളായ അബ്ദുള്ളയും ഖദീജയും; നന്മ നിറഞ്ഞ മനസ്സുകളുടെ കഥ…

കാഞ്ഞങ്ങാട് ഭഗവതിയെ സാക്ഷിയാക്കി വിഷ്ണുപ്രസാദ് രാജേശ്വരിയെ താലിചാര്‍ത്തി. ഇതില്‍ എന്താണ് ഇത്ര കാര്യം എന്നു ചോദിച്ചാല്‍ രാജേശ്വരിയുടെ മാതാപിതാക്കള്‍ മുസ്ലിങ്ങളാണ്. മേല്‍പ്പറമ്പ് ഷമിംമന്‍സിലെ അബ്ദുള്ളയുടെയും ഖദീജയുടെയും വളര്‍ത്തു മകളാണ് തഞ്ചാവൂര്‍ സ്വദേശിനിയായ രാജേശ്വരി.

രാജേശ്വരിയുടെ അച്ഛനും അമ്മയും ചെറുപ്പത്തില്‍ തന്നെ മരിച്ചു. കാസര്‍കോടും മേല്‍പ്പറമ്പിലും കൂലിപ്പണിയെടുത്ത് ജീവിച്ച് വരികയായിരുന്നു രാജേശ്വരിയുടെ പിതാവ് ശരവണന്‍.

അബ്ദുള്ളയുടെ കുന്നരിയത്തെ വീട്ടുവളപ്പിലും കൃഷിയിടത്തിലും ശരവണന്‍ ഏറെക്കാലം പണിയെടുത്തിരുന്നു. ഇങ്ങനെയാണ് രാജേശ്വരി അബ്ദുള്ളയുടെ വീട്ടില്‍ എത്തുന്നത്. അബ്ദുള്ളയുടെ മക്കള്‍ ഷമീമിനും നജീബിനും ഷെറീഫിനും ഒപ്പം അവരുടെ സഹോദരിയായി രാജേശ്വരിയും വളര്‍ന്നു.

വിവാഹപ്രായമെത്തിയപ്പോള്‍ ധാരാളം ആലോചനകള്‍ എത്തി. ഒടുവിലായി വിഷ്ണുവിന്റെ ആലോചന എത്തിയപ്പോള്‍ അബ്ദുള്ളയും വീട്ടുകാരും കാര്യങ്ങള്‍ തിരക്കി. പുതിയകോട്ടയിലെ ബാലചന്ദ്രന്‍-ജയന്തി ദമ്പതിമാരുടെ മകനാണ് വിഷ്ണു. കല്യാണം ക്ഷേത്രത്തില്‍ വെച്ച് നടത്തണമെന്ന് വേണമെന്ന് വിഷ്ണുവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടു.

ഒടുവില്‍ കാഞ്ഞങ്ങാട്ടെ മന്യോട്ട് ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വധുവിന്റെയും വരന്റെയും മാതാപിതാക്കളും അടുത്ത ബന്ധുക്കളും വധൂവരന്മാര്‍ക്ക് ആശിര്‍വാദം ചൊരിഞ്ഞു.

Related posts

Leave a Comment