കൊ​ച്ചി മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ്:യു​ഡി​എ​ഫി​ല്‍ പൊ​ട്ടി​ത്തെ​റി

കൊ​ച്ചി: കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ മേ​യ​ര്‍ സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സി​ല്‍ അ​തൃ​പ്തി പു​ക​യു​ന്നു. ദീ​പ്തി മേ​രി വ​ര്‍​ഗീ​സി​ന് മേ​യ​ര്‍ സ്ഥാ​നം നി​ഷേ​ധി​ച്ച ന​ട​പ​ടി​ക്കെ​തി​രെ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് ജി​ല്ല​യി​ലെ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ള്‍.

കെ​പി​സി​സി സ​ര്‍​ക്കു​ല​ര്‍ തെ​റ്റി​ച്ചാ​ണ് മേ​യ​റെ തീ​രു​മാ​നി​ച്ച​തെ​ന്ന് ദീ​പ്തി മേ​രി വ​ര്‍​ഗീ​സ് ആ​രോ​പി​ച്ചി​രു​ന്നു. ഇ​തു ചൂ​ണ്ടി​ക്കാ​ട്ടി ഇ​വ​ര്‍ കെ​പി​സി​സി​ക്ക് പ​രാ​തി​യും ന​ല്‍​കി​യി​ട്ടു​ണ്ട്.​ത​ന്നെ ഒ​ഴി​വാ​ക്കാ​ന്‍ ബോ​ധ​പൂ​ര്‍​വം ശ്ര​മം ന​ട​ന്നെ​ന്നാ​ണ് ദീ​പ്തി​യു​ടെ പ​രാ​തി.

മേ​യ​റെ നി​ശ്ച​യി​ച്ച​ത് കെ​പി​സി​സി മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ മ​റി​ക​ട​ന്നാ​ണെ​ന്നും ര​ഹ​സ്യ വോ​ട്ടെ​ടു​പ്പ് ന​ട​ത്തി​യെ​ന്നും ദീ​പ്തി ആ​രോ​പി​ച്ചി​രു​ന്നു. ഡി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ഹ​മ്മ​ദ് ഷി​യാ​സ് അ​ട​ക്കം ജി​ല്ല​യി​ലെ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ള്‍ ത​നി​ക്കെ​തി​രെ പ്ര​വ​ര്‍​ത്തി​ച്ചെ​ന്ന് ദീ​പ്തി​യു​ടെ പ​രാ​തി​യി​ലു​ണ്ട്. അ​തി​നി​ടെ ഡെ​പ്യൂ​ട്ടി മേ​യ​ര്‍ പ​ദ​വി​യി​ല്‍ കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​ത്ത​തി​ല്‍ മു​സ്ലിം​ലീ​ഗ് ഇ​ട​ഞ്ഞു​നി​ല്‍​ക്കു​ക​യാ​ണ്. ഇ​ന്ന് വൈ​കി​ട്ട് ലീ​ഗ് ജി​ല്ലാ നേ​തൃ​യോ​ഗം ചേ​രും.

Related posts

Leave a Comment