കൂ​ടു​ത​ല്‍ പേ​രു​ടെ പി​ന്തു​ണ ഉ​ണ്ടാ​യി​രു​ന്നു, ര​ഹ​സ്യ ബാ​ല​റ്റ് വേ​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ല്ല, ഇ​നി മേ​യ​ര്‍ സ്ഥാ​ന​ത്തേ​ക്ക് ഇ​ല്ലെ​ന്ന് ദീ​പ്തി മേ​രി; അ​നു​ന​യി​പ്പി​ക്കാ​ന്‍ നേ​തൃ​ത്വം

വി​വാ​ദ​ങ്ങ​ള്‍​ക്ക് പി​ന്നാ​ലെ മേ​യ​ര്‍ വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ദീ​പ്തി മേ​രി വ​ര്‍​ഗീ​സ്. കൂ​ടു​ത​ല്‍ പേ​രു​ടെ പി​ന്തു​ണ ത​നി​ക്കു​ണ്ടാ​യി​രു​ന്നു. ര​ഹ​സ്യ ബാ​ല​റ്റ് വേ​ണ​മെ​ന്ന ത​ന്‍റെ ആ​വ​ശ്യം നേ​തൃ​ത്വം അം​ഗീ​ക​രി​ച്ചി​ല്ലെ​ന്നും ഇ​നി മേ​യ​ര്‍ സ്ഥാ​ന​ത്തേ​ക്ക് ഇ​ല്ലെ​ന്നും ദീ​പ്തി മേ​രി പ​റ​ഞ്ഞു.

ദീ​പ്തി​യെ അ​നു​ന​യി​പ്പി​ക്കാ​ന്‍ നേ​തൃ​ത്വം
ദീ​പ്തി മേ​രി വ​ര്‍​ഗീ​സി​നെ അ​നു​ന​യി​പ്പി​ക്കാ​ന്‍ നേ​തൃ​ത്വം ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നാ​ണു വി​വ​രം. ദീ​പ്തി​ക്ക് കൊ​ച്ചി മെ​ട്രോ​പൊ​ളി​റ്റ​ന്‍ ആ​സൂ​ത്ര​ണ സ​മി​തി അ​ധ്യ​ക്ഷ പ​ദ​വി ന​ല്‍​കു​ന്ന​തും നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ല്‍​സ​രി​പ്പി​ക്കു​ന്ന​തും കോ​ണ്‍​ഗ്ര​സ് പ​രി​ഗ​ണി​ക്കു​ന്ന​താ​യാ​ണ് വി​വ​രം.

അ​തേ​സ​മ​യം മേ​യ​ര്‍ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് എ​റ​ണാ​കു​ളം ഡി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ഹ​മ്മ​ദ് ഷി​യാ​സി​നെ​തി​രെ ദീ​പ്തി കെ​പി​സി​സി​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കാ​ര്യ​മാ​യ ന​ട​പ​ടി​യു​ണ്ടാ​കാ​നി​ട​യി​ല്ല.

Related posts

Leave a Comment