പമ്പ, സന്നിധാനം, നിലയ്ക്കല്‍, ശബരിമലയിലെ മറ്റ് അനുബന്ധ പ്രദേശങ്ങളിലെ വൈദ്യുതി വിതരണ സംവിധാനങ്ങളുടെ പരിശോധനയും അറ്റകുറ്റപ്പണികളും ഇന്ന് പൂര്‍ത്തിയാകും.
ഇതിനായി കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ആവശ്യമായ വെളിച്ചം ഒരുക്കുന്നതിനായി പമ്പ, സന്നിധാനം പരിസരങ്ങളില്‍ 4500 എല്‍ഇഡി ലൈറ്റുകളും, നിലയ്ക്കലില്‍ 5000 എല്‍ഇഡി ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
മകരവിളക്കിന് ഭക്തര്‍ കൂടുതലായി വരുന്ന സ്ഥലങ്ങളിലും ലൈറ്റുകള്‍ സ്ഥാപിക്കുകയാണ്. റാന്നി, പെരുനാട്, കാക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ജീവനക്കാര്‍ കൂടാതെ ഒരു അസിസ്റ്റന്റ് എന്‍ജിയറുടെ നേതൃത്ത്വത്തില്‍ 25 ജീവനക്കാരെയും വിവിധ ജോലികള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.
