കോട്ടയം: ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് കോട്ടയം എക്സൈസ് സ്പെഷല്‍ സ്ക്വാഡ് പിടികൂടി. പുല്ലരിക്കുന്ന് സ്വദേശി അമല്‍ വിനയചന്ദ്രന് (25) ആണ് അറസ്റ്റിലായത്.
ക്രിസ്മസ്- ന്യൂ ഇയര്‍ സ്പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് നഗരത്തിലെ കഞ്ചാവ് വില്പനക്കാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ച രാത്രിയില്‍ കോട്ടയം മര്യാതുരുത്ത് ഭാഗത്തുനിന്നും ഇയാളെ പിടികൂടിയത്.
നഗരത്തിലെ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ഇയാള്‍ കഞ്ചാവ് നല്‍കിയിരുന്നതായി നേരത്തേ പരാതി ലഭിച്ചിരുന്നു. കഞ്ചാവ് കൈമാറുന്നതിനായി ഇയാള്‍ രാത്രികാലങ്ങളിൽ നഗരപരിസരങ്ങളിലെത്തുക പതിവായിരുന്നുവെന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു.
സ്പെഷല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ പി.ജി. രാജേഷ്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ അരുണ്‍ സി. ദാസ്, ഹരിഹരന് പോറ്റി, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ജി. ജോസഫ്, കെ. അഫ്സല്, കെ.പി. ഉണ്ണികൃഷ്ണന്, പ്രവീണ്‍ ശിവാനന്ദ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.ജി. പ്രദീപ്, ശ്യാം ശശിധരന്, ഒ.എ. അരുണ്‍ലാല്‍, അജു ജോസഫ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ കെ.ജി. അമ്പിളി എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
