വെ​ന​സ്വേ​ല​യി​ലെ യു​എ​സ് ഇ​ട​പെ​ട​ൽ: ഇ​ന്ത്യ​ക്കു​മു​ണ്ടൊ​രു ക​ണ്ണ്; പ്ര​തീ​ക്ഷ​യോ​ടെ ഇ​ന്ത്യ​യു​ടെ എ​ണ്ണ ഖ​ന​ന മേ​ഖ​ല

ന്യൂ​​​​ഡ​​​​ല്‍ഹി: പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​ക്കോ​​​​ളാ​​​​സ് മ​​​​ഡുറോ​​​​യെ​​​​യും ഭാ​​​​ര്യ സീ​​​​ലി​​​​യ​​​​യെയും ത​​​​ട​​​​വി​​​​ലാ​​​​ക്കി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ വെ​​​​ന​​​​സ്വേ​​​​ല​​​​യി​​​​ലെ പെ​​​​ട്രോ​​​​ളി​​​​യം മേ​​​​ഖ​​​​ല ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള യു​​​​എ​​​​സ് ശ്ര​​​​മം എ​​​​ണ്ണ ഖ​​​​ന​​​​ന​​​​മേ​​​​ഖ​​​​ല​​​​യി​​​​ല്‍ ഇ​​​​ന്ത്യ​​​​ക്കു ദീ​​​​ർ​​​​ഘ​​​​കാ​​​​ലാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ പ്ര​​​​യോ​​​​ജ​​​​നം ചെ​​​​യ്തേ​​​​ക്കാ​​​​മെ​​​​ന്നു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ല്‍. ക്രൂ​​​​ഡ് ഓ​​​​യി​​​​ൽ ഇ​​​​ട​​​​പാ​​​​ടു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഇ​​​​ന്ത്യ​​ക്കു ന​​​​ൽ​​​​കാ​​​​നു​​​​ള്ള നൂ​​​​റു​​​​കോ​​​​ടി​​​​യോ​​​​ളം ഡോ​​​​ള​​​​ർ തി​​​​രി​​​​കെ ല​​​​ഭി​​​​ച്ചേ​​​​ക്കാ​​​​മെ​​​​ന്നാ​​​​ണു ക​​​​രു​​​​തു​​​​ന്ന​​​​ത്. യു​​​​എ​​​​സ് ഉ​​​​പ​​​​രോ​​​​ധം മൂ​​​​ലം പ​​​​ണ​​​​കൈ​​​​മാ​​​​റ്റം​​​​ മു​​​​ട​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

വെ​​​​ന​​​​സ്വേ​​​​ല​​​​യി​​​​ലെ എ​​​​ണ്ണ​​​​പ്പാ​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ ഇ​​​​ന്ത്യ​​​​ന്‍ ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കാ​​​​നും ക​​​​ഴി​​​​യു​​​​മെ​​​​ന്നാ​​​​ണു ക​​​​രു​​​​തു​​​​ന്ന​​​​ത്. വെ​​​​ന​​​​സ്വേ​​​​ല​​​​യി​​​​ല്‍ നി​​​​ന്നു​​​​ള്ള ഹെ​​​​വി​​​​ക്രൂ​​​​ഡി​​​​ന്‍റെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളാ​​​​യി​​​​രു​​​​ന്നു ഒ​​​​രു കാ​​​​ല​​​​ത്ത് ഇ​​​​ന്ത്യ. വി​​​​ല ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ര്‍ന്ന​​​​സ​​​​മ​​​​യ​​​​ത്ത് പ്ര​​​​തി​​​​ദി​​​​നം 4,00,000 ബാ​​​​ര​​​​ലി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ എ​​​​ണ്ണ​​​​യാ​​​​ണ് ഇ​​​​ന്ത്യ ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്തി​​​​രു​​​​ന്ന​​​​ത്. 2020ല്‍ ​​​​അ​​​​മേ​​​​രി​​​​ക്ക കൊ​​​​ണ്ടു​​​​വ​​​​ന്ന ഉ​​​​പ​​​​രോ​​​​ധ​​​​ത്തെ​​​​ത്തു​​​​ട​​​​ര്‍ന്ന് ഈ ​​​​ഇ​​​​ട​​​​പാ​​​​ട് മു​​​​ട​​​​ങ്ങി. ഇ​​​​ന്ത്യ​​​​ന്‍ റി​​​​ഫൈ​​​​ന​​​​റി​​​​ക​​​​ള്‍ വി​​​​പ​​​​ണി​​​​യി​​​​ല്‍നി​​​​ന്നു പി​​​​ന്‍മാ​​​​റി​​​​യെ​​​​ന്നു​​​​ മാ​​​​ത്ര​​​​മ​​​​ല്ല വെ​​​​ന​​​​സ്വേ​​​​ല​​​​യി​​​​ൽ നി​​​​ന്നു​​​​ള്ള എ​​​​ണ്ണ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യും നി​​​​ല​​​​ച്ചു.

പെ​​​​ട്രോ​​​​ളി​​​​യം മേ​​​​ഖ​​​​ല​​​​യി​​​​ലെ ഇ​​​​ന്ത്യ​​​​യു​​​​ടെ രാ​​​​ജ്യാ​​​​ന്ത​​​​ര സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ഒ​​​​എ​​​​ന്‍ജി​​​​സി വി​​​​ദേ​​​​ശ് ലി​​​​മി​​​​റ്റ​​​​ഡ് (ഒ​​​​വി​​​​എ​​​​ല്‍) കി​​​​ഴ​​​​ക്ക​​​​ന്‍ വെ​​​​ന​​​​സ്വേ​​​​ല​​​​യി​​​​ലെ സാ​​​​ന്‍ ക്രി​​​​സ്‌​​​​റ്റൊ​​​​ബ​​​​ല്‍ എ​​​​ണ്ണ​​​​പ്പാ​​​​ടം സ​​​​ഹ​​​​ക​​​​ര​​​​ണാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. യു​​​​എ​​​​സ് ഉ​​​​പ​​​​രോ​​​​ധ​​​​ത്തെ​​​​ത്തു​​​​ട​​​​ര്‍ന്ന് ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യും മു​​​​ട​​​​ങ്ങി​​​​യ​​​​തോ​​​​ടെ ഇ​​​​വി​​​​ടെ ഉ​​​​ത്പാ​​​​ദ​​​​നം നി​​​​ല​​​​ച്ചു. വ​​​​ലി​​​​യ തോ​​​​തി​​​​ലു​​​​ള്ള എ​​​​ണ്ണ​​​​നി​​​​ക്ഷേ​​​​പം അ​​​​വ​​​​ശേ​​​​ഷി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം വീ​​​​ണ്ടും തു​​​​ട​​​​ങ്ങാ​​​​നാ​​​​കും.

ഇ​​​​തി​​​​നു പു​​​​റ​​​​മേ​​​​യാ​​​​ണ് ഒ​​​​വി​​​​എ​​​​ല്ലി​​​​ന് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ട 40 ശ​​​​ത​​​​മാ​​​​നം ലാ​​​​ഭ​​​​വി​​​​ഹി​​​​തം. ഏ​​​​ക​​​​ദേ​​​​ശം 4579 കോ​​​​ടി​​​​യോ​​​​ളം രൂ​​​​പ വ​​​​രും ഇ​​​​ത്. തൊ​​​​ട്ട​​​​ടു​​​​ത്ത വ​​​​ർ​​​​ഷ​​​​വും സ​​​​മാ​​​​ന​​​​മാ​​​​യ തു​​​​ക ഒ​​​​വി​​​​എ​​​​ല്ലി​​​​ന് ല​​​​ഭി​​​​ക്കേ​​​​ണ്ടി​​​​യി​​​​രു​​​​ന്നു​​​​വെ​​​​ങ്കി​​​​ലും ഉ​​​​പ​​​​രോ​​​​ധം പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​തോ​​​​ടെ ക​​​​ണ​​​​ക്കെ​​​​ടു​​​​പ്പ് വ​​​​രെ മു​​​​ട​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഉ​​​​പ​​​​രോ​​​​ധ​​​​ങ്ങ​​​​ള്‍ ഇ​​​​ല്ലാ​​​​താ​​​​യാ​​​​ൽ ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ കേ​​​​ന്ദ്ര​​​​ത്തി​​​​ല്‍ നി​​​​ന്ന് റി​​​​ഗ്ഗു​​​​ക​​​​ളും മ​​​​റ്റ് ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും സാ​​​​ന്‍ ക്രി​​​​സ്‌​​​​റ്റൊ​​​​ബാ​​​​ലി​​​​ല്‍ എ​​​​ത്തി​​​​ക്കാ​​​​ന്‍ ഒ​​​​വി​​​​എ​​​​ല്ലി​​​​നു ക​​​​ഴി​​​​യും. ഇ​​​​തോ​​​​ടെ പ്ര​​​​തി​​​​ദി​​​​നം 5,000 മു​​​​ത​​​​ല്‍ 10,000 ബാ​​​​ര​​​​ല്‍ ക്രൂ​​​​ഡ് ഓ​​​​യി​​​​ല്‍ ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കാ​​​​നാ​​​​കും. സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ മെ​​​​ച്ചപ്പെ​​​ടു​​​​ത്തി ഉ​​​​ത്പാ​​​​ദ​​​​നം 80,000 ബാ​​​​ര​​​​ലി​​​​നും 100,000 ബാ​​​​ര​​​​ലി​​​​നും ഇ​​​​ട​​​​യി​​​​ലെ​​​​ത്തി​​​​ക്കാ​​​​മെ​​​​ന്നും അ​​​​നു​​​​മാ​​​​ന​​​​മു​​​​ണ്ട്. ഗു​​​​ജ​​​​റാ​​​​ത്തി​​​​ല്‍ പ്ര​​​​വ​​​​ര്‍ത്തി​​​​ക്കു​​​​ന്ന റി​​​​ഗ്ഗു​​​​ക​​​​ള്‍ക്ക് സ​​​​മാ​​​​ന​​​​മാ​​​​യ റി​​​​ഗ്ഗു​​​​ക​​​​ള്‍ സാ​​​​ന്‍ ക്രി​​​​സ്‌​​​​റ്റൊ​​​​ബാ​​​​ലി​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്ന​​​​തും ഒ​​​​എ​​​​ൻ​​​​ജി​​​​സി​​​​ക്ക് ഇ​​​​ത്ത​​​​രം നി​​​​ര​​​​വ​​​​ധി റി​​​​ഗ്ഗു​​​​ക​​​​ള്‍ സ്വ​​​​ന്ത​​​​മാ​​​​യി ഉ​​​​ണ്ട് എ​​​​ന്ന​​​​തു​​​​മാ​​​​ണ് മ​​​​റ്റൊ​​​​രു അ​​​​നു​​​​കൂ​​​​ല ഘ​​​​ട​​​​കം.

Related posts

Leave a Comment