തിരുവനന്തപുരം: മേയര്‍ പദവിയില്‍ ബിജെപിക്കെതിരെ അതൃപ്തി പരസ്യമാക്കി മുന്‍ ഡിജിപിയും കൗണ്‍സിലറുമായ ആര്.ശ്രീലേഖ. കോര്പറേഷന് മേയര്‍ ആക്കുമെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ ഉറപ്പിന്മേലാണ് താന്‍ മത്സരിച്ചതെന്ന് ആര്. ശ്രീലേഖ വ്യക്തമാക്കി. അങ്ങനെ തന്നെയായിരുന്നു പ്രചാരണം നടത്തിയത്.
കേന്ദ്ര തീരുമാനപ്രകാരമായിരിക്കും മാറ്റം വന്നത്. തന്നെക്കാളും മികച്ചത് രാജേഷാണെന്ന് നേതൃത്വം കണക്കുകൂട്ടിക്കാണുമെന്നും അവര്‍ പറഞ്ഞു. കൗണ്‍സിലര്‍ സ്ഥാനം ഇട്ടെറിഞ്ഞിട്ട് പോകാനില്ലെന്നും ആര്. ശ്രീലേഖ വ്യക്തമാക്കി.
