ത​ന്ത്രി ത​ന്‍റെ ബ​ന്ധു, ഒ​രു കു​റ്റ​വും പ​ഴി​യും കേ​ൾ​പ്പി​ക്കാ​ത്ത വ്യ​ക്തി: ബ്രാ​ഹ്മ​ണ സം​ഘ​ട​ന​ക​ളു​മാ​യി സം​സാ​രി​ച്ച് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് രാ​ഹു​ൽ ഈ​ശ്വ​ർ

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രു​ടെ അ​റ​സ്റ്റി​ൽ പ്ര​തി​ക​രി​ച്ച് രാ​ഹു​ല്‍ ഈ​ശ്വ​ര്‍. ത​ന്ത്രി ത​ന്‍റെ ബ​ന്ധു​വാ​ണ്. ജീ​വി​ത​ത്തി​ൽ ഇ​തു​വ​രെ ബ്ലാ​ക്ക് മാ​ർ​ക്ക് കേ​ൾ​പ്പി​ക്കാ​ത്ത വ്യ​ക്തി​യാ​ണ് ക​ണ്ഠ​ര​ര് രാ​ജീ​വ​രെ​ന്നും രാ​ഹു​ൽ ഈ​ശ്വ​ർ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ശ​ബ​രി​മ​ല​യി​ലെ ഭ​ര​ണ​പ​ര​മാ​യ വീ​ഴ്ച​യ്ക്ക് ത​ന്ത്രി​യെ ബ​ലി​യാ​ടാ​ക്കി മ​റ്റാ​രെ​യെ​ങ്കി​ലും ര​ക്ഷ​പെ​ടു​ത്താ​നാ​കു​മെ​ന്ന് വി​ചാ​രി​ച്ചു ചെ​യു​ന്ന​താ​ണോ എ​ന്ന​റി​യി​ല്ലെ​ന്നും രാ​ഹു​ൽ ഈ​ശ്വ​ർ പ​റ​ഞ്ഞു. ജീ​വി​ത​ത്തി​ൽ ഇ​ന്നേ​വ​രെ അ​ദ്ദേ​ഹം ഒ​രു വി​വാ​ദ​ത്തി​ലും ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല. ഒ​രു കു​റ്റ​വും പ​ഴി​യും കേ​ൾ​പ്പി​ച്ചി​ട്ടി​ല്ല.

ബ്രാ​ഹ്മ​ണ സം​ഘ​ട​ന​ക​ള്‍, ഹി​ന്ദു സം​ഘ​ട​ന​ക​ള്‍, വി​ശ്വാ​സ സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​രു​മാ​യി സം​സാ​രി​ച്ച് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ത​ന്ത്രി​കു​ടും​ബാം​ഗം കൂ​ടി​യാ​യ രാ​ഹു​ല്‍ ഈ​ശ്വ​ര്‍ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ പ​റ​യു​ന്നു. ശ​ബ​രി​മ​ല കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഒ​മ്പ​ത് ഇ​ട​ക്കാ​ല വി​ധി​ക​ളി​ല്‍ ഒ​ന്നി​ല്‍ പോ​ലും ക​ണ്ഠ​ര​ര് രാ​ജീ​വ​രെ കു​റി​ച്ച് പ​രാ​മ​ര്‍​ശ​മി​ല്ല.

ത​ന്ത്രി​ക്കെ​തി​രെ അ​നാ​വ​ശ്യ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്ക​രു​ത്. എ​ല്ലാ​വ​ര്‍​ക്കും നീ​തി വേ​ണ​മെ​ന്നും രാ​ഹു​ല്‍ ഈ​ശ്വ​ര്‍ പ​റ​ഞ്ഞു. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ലാ​ണ് ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ​ത്.

Related posts

Leave a Comment