ബി​രി​യാ​ണി​യി​ൽ വീ​ണ​ത് എ​ഐ പാ​റ്റ; ജെ​ൻ​സി കാ​ല​ത്തെ ത​ട്ടി​പ്പ് അ​നു​ഭ​വം പ​ങ്കു​വ​ച്ച് സി​ഇ​ഒ ദീ​പി​ന്ദ​ർ ഗോ​യ​ൽ

മും​ബൈ: ഓ​ൺ​ലൈ​ൻ ഭ​ക്ഷ​ണ​വി​ത​ര​ണ ശൃം​ഖ​ല​യാ​യ സോ​മാ​റ്റോ​യെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നു സോ​മാ​റ്റോ സി​ഇ​ഒ ദീ​പി​ന്ദ​ർ ഗോ​യ​ൽ. ബി​രി​യാ​ണി അ​ട​ക്ക​മു​ള്ള ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളി​ൽ പാ​റ്റ​ക​ളും മ​റ്റു ജീ​വി​ക​ളും കി​ട​ക്കു​ന്ന​താ​യി എ​ഐ ചി​ത്ര​ങ്ങ​ൾ നി​ർ​മി​ച്ചാ​ണ് ത​ട്ടി​പ്പ്.

ഭ​ക്ഷ​ണ​ത്തി​ൽ ഈ​ച്ച​യും പാ​റ്റ​യും മ​റ്റും കി​ട​ക്കു​ന്ന​താ​യി ഫോ​ട്ടോ കാ​ണി​ച്ച് ഡെ​ലി​വ​റി ഏ​ജ​ന്‍റു​മാ​രെ ക​ബി​ളി​പ്പി​ച്ചാ​ണ് പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന​ത്.​ഉ​പ​ഭോ​ക്താ​ക്ക​ൾ ത​ങ്ങ​ളു​ടെ ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചു പ​രാ​തി​പ്പെ​ടു​ന്ന​തി​നു മു​മ്പു എ​ഐ ടൂ​ളു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഭ​ക്ഷ​ണ​ത്തി​ന്‍റെ ഫോ​ട്ടോ​യി​ൽ ത​ട്ടി​പ്പി​ന് ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ ചേ​ർ​ക്കു​ന്നു​വെ​ന്നാ​ണ് ക​മ്പ​നി പ​റ​യു​ന്ന​ത്.

മോ​ശ​മാ​യ ഭ​ക്ഷ​ണ​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ ചി​ത്ര​ങ്ങ​ൾ അ​യ​യ്ക്കു​ന്ന​തി​നു പ​ക​രം ഈ​ച്ച​ക​ളെ​യും പ്രാ​ണി​ക​ളെ​യും കൃ​ത്രി​മ​മാ​യി ചേ​ർ​ത്ത് അ​യ​യ്ക്കു​ന്ന​താ​ണ് പ​ല​രും ചെ​യ്യു​ന്ന ക​ബ​ളി​പ്പി​ക്ക​ൽ. ന​ല്ല രീ​തി​യി​ൽ കൈ​മാ​റി​യ കേ​ക്കു​ക​ൾ ത​ക​ർ​ന്ന നി​ല​യി​ലാ​ണ് കി​ട്ടി​യ​തെ​ന്നു തോ​ന്നി​പ്പി​ക്കും വി​ധം എ​ഐ ഉ​പ​യോ​ഗി​ച്ച് എ​ഡി​റ്റ് ചെ​യ്ത് അ​യ​ച്ച അ​നു​ഭ​വ​ങ്ങ​ളു​മു​ണ്ട്.

ഇ​ത്ത​ര​ത്തി​ലു​ള്ള പ​രാ​തി​ക​ൾ വ​ർ​ധി​ച്ച​തോ​ടെ​യാ​ണ് സൊ​മാ​റ്റോ സൂ​ക്ഷ്മ പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​തെ​ന്ന് ഗോ​യ​ൽ പ​റ​ഞ്ഞു.​പ​ണം തി​രി​കെ ല​ഭി​ക്കാ​നോ ഭ​ക്ഷ​ണം മാ​റ്റി​ക്കി​ട്ടാ​നോ വേ​ണ്ടി​യാ​ണ് ഇ​ത്ത​രം ത​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ളി​ലൂ​ടെ ആ​ളു​ക​ൾ സോ​മാ​റ്റോ​യു​ടെ ഭ​ക്ഷ​ണം മോ​ശ​മാ​ണെ​ന്നു വ​രു​ത്തി തീ​ർ​ക്കു​ക​യും ത​ങ്ങ​ളെ വി​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു.

Related posts

Leave a Comment