നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്; പ്ര​ചാ​ര​ണ സ​മി​തി അ​ധ്യ​ക്ഷ​നാ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല; ഭ​ര​ണം പി​ടി​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ളു​മാ​യി ഹൈ​ക്ക​മാ​ൻ​ഡ്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭ​ര​ണം പി​ടി​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ളും നീ​ക്ക​ങ്ങ​ളു​മാ​യി ഹൈ​ക്ക​മാ​ന്‍​ഡ് നേ​തൃ​ത്വം കേ​ര​ള നേ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി. തെ​ര​ഞ്ഞെ​ടു​പ്പി​നെ കൂ​ട്ടാ​യ നേ​തൃ​ത്വ​ത്തോ​ടെ നേ​രി​ട​ണ​മെ​ന്നാ​ണ് ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ നി​ര്‍​ദേ​ശം. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ സ​മി​തി അ​ധ്യ​ക്ഷ​നാ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ നി​യോ​ഗി​ക്കും.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നാ​ല്‍ പ​ക​രം ചു​മ​ത​ല മ​റ്റൊ​രാ​ള്‍​ക്ക് ന​ല്‍​കാ​നും ആ​ലോ​ച​ന​ക​ള്‍ ന​ട​ക്കു​ക​യാ​ണ്. കെ.​സി ജോ​സ​ഫ്, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

ഈ ​മാ​സം 27 ന് ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള യോ​ഗം ചേ​രും. ഈ ​മാ​സം ത​ന്നെ യു​ഡി​എ​ഫി​ലു​ള്ള ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യു​ള്ള സീ​റ്റ് ച​ര്‍​ച്ച​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ഹൈ​ക്ക​മാ​ന്‍​ഡ് കെ​പി​സി​സി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment