തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാനുള്ള തന്ത്രങ്ങളും നീക്കങ്ങളുമായി ഹൈക്കമാന്‍ഡ് നേതൃത്വം കേരള നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി. തെരഞ്ഞെടുപ്പിനെ കൂട്ടായ നേതൃത്വത്തോടെ നേരിടണമെന്നാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം. തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനായി രമേശ് ചെന്നിത്തലയെ നിയോഗിക്കും.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാല്‍ പകരം ചുമതല മറ്റൊരാള്‍ക്ക് നല്‍കാനും ആലോചനകള്‍ നടക്കുകയാണ്. കെ.സി ജോസഫ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
ഈ മാസം 27 ന് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യോഗം ചേരും. ഈ മാസം തന്നെ യുഡിഎഫിലുള്ള ഘടകകക്ഷികളുമായുള്ള സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് ഹൈക്കമാന്‍ഡ് കെപിസിസിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
