തിരുവനന്തപുരം: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ തനിക്ക് അയച്ച മെസേജുകളുടെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന്റെ ചേതോവികാരം ബോധ്യപ്പെടുത്തി ആക്ടിവിസ്റ്റ് ജസ്ല മാടശേരി.
രാഹുൽ ഒരു യുവ എംഎൽഎ ആണ് എന്നതാണ് ഏറ്റവും വലിയ വിഷയം. കാരണം, നാളെ ഇയാളെ നമ്പി അവന്റെ അടുക്കലേക്ക് സഹായ കരങ്ങൾ നീട്ടി അനേകം സ്ത്രീകൾക്ക് കടന്നു ചെല്ലേണ്ടി വരും. അവരുടെ സാഹചര്യം ചൂഷണം ചെയ്യുന്ന ഒരു എംഎൽഎ അല്ല നമുക്ക് വേണ്ടത്. സൗഹൃദങ്ങൾ തുടങ്ങി അത് ധാരാളം സ്ത്രീകളുടെ വിശ്വാസത്തേയും ആത്മാഭിമാനത്തെയും ജീവിതത്തെയും ചൂഷണത്തിലേക്ക് എത്തിച്ചവൻ എന്ന് ബോധ്യമായ ഒരുവനോടുള്ള പ്രധിഷേധം. അത് മാത്രമാണ് ആ സ്ക്രീൻഷോട്ട് എന്ന് ജെസ്ല പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
ഇന്നലെ രാവിലെ മുതൽ എനിക്ക് തീരെ വയ്യായിരുന്നു. പനി ജലദോഷം ചുമ. സത്യം പറഞ്ഞാൽ കൊറു ജീവനായിരുന്നു. കിടക്കുന്നിടയിലായാണ് രാഹുലിന്റെ പീഡന ന്യായീകരണ ഇന്റ്ർവ്യൂ കാണുന്നത്. ആത്മാഭിമാനമുള്ള സ്ത്രീകൾക്ക് പീഡനം ന്യായീകരിക്കപ്പെടുന്നത് കാണുമ്പോൾ സ്വാഭാവികമായും ഉണ്ടാവുന്ന ഡിസ്റ്റർബൻസ് ഭീകരമാണ്.
പോസ്റ്റ് ഇട്ട്. പിന്നേം കിടന്നു. സത്യം പറഞ്ഞാൽ ഇപ്പോഴാണ് പോസ്റ്റ് എങ്ങോട്ടാ പറന്നു എന്നറിയുന്നത്. ഇന്നലെ കൊറേ കാളുകൾ കണ്ടായിരുന്നു. വയ്യാത്തൊണ്ടു എടുത്തുമില്ല . നിങ്ങളിൽ പലരും ഇത് രാഷ്ട്രീയമായി മാത്രം കാണുന്നു.
എന്നാൽ ഇത്തരം സാഹചര്യങ്ങളിലൂടെ ചതികളിലൂടെ വിശ്വസിച്ചു ചതിക്കപ്പെട്ട് കടന്നു പോകുന്ന സ്ത്രീകളുമായി നിരന്തരം സംവദിക്കുന്നവരാണ് സമൂഹത്തിൽ ഫെമിനിച്ചി എന്ന പേരിൽ നിങ്ങള് ചാപ്പയടിച്ചു തന്ന കുറെ വെടക്ക് പെണ്ണുങ്ങൾ.
സ്വാഭാവികമായും സ്ത്രീകളുടെ ശബ്ദങ്ങൾ പുറത്തേക്ക് ശക്തമായി ഒഴുകുന്നത് ദഹിക്കാൻ മാത്രം പരുവം ഈ നൂറ്റാണ്ടിലും സ്ട്രഗ്ഗ്ലിംഗ് തന്നെ ആണ്. പ്രതികരിച്ച സ്ത്രീകളെയും അവരോടുള്ള നമ്മുടെ പ്രബുദ്ധ സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ മാന്യമായ വളരെ മാന്യമായ സമീപനവും നമ്മൾ കണ്ടു.
അന്ന് മുതൽ എന്റെ ഫോണിലുണ്ട് അത്. എന്നാലും ഞാൻ അതിനെ അങ്ങനൊരു സെൻസിൽ എടുക്കാൻ ശ്രമിച്ചിട്ടില്ല. കെഎസ്യു പ്രവർത്തന കാലത്ത് അനേകം സൗഹൃദങ്ങൾ ഉണ്ട്. നല്ല സൗഹൃദങ്ങൾ. ഇന്നും നിലനിൽക്കുന്നത് പക്ഷെ അവന്റെ ഇന്റർവ്യൂലെ ന്യായീകരണം കണ്ടപ്പോൾ സ്വയം കുട്ടപ്പനാവുന്നത് അവനു യോജിക്കുന്നെ ഇല്ല.
പിന്നെ ആ പോസ്റ്റിനു താഴെയും ന്യൂസ് ലിങ്കുകൾക്ക് താഴെയും എനിക്ക് ചെസ്റ്റ് നമ്പർ ഒക്കെ ഇടുന്നത് കണ്ടു. എന്റെ പൊന്ന് ചെങ്ങാതിമാരെ. എനിക്കെന്തെങ്കിലും പരാതി ഉണ്ടേൽ എഫ്ഐആർ എഴുതാൻ അറിയാം. എഫ്ഐആർനു മുൻപ് ചെള്ള പൊളിക്കേണ്ട വിഷയമുണ്ടെൽ അതും ചെയ്യും.അതല്ല ഭിത്തിയിലോട്ടിക്കണമെങ്കിൽ സ്ട്രോംഗ് ഡബിൾ ടാപ് വാങ്ങി അതും ചെയ്യും. നിങ്ങള് തലയിലേറ്റി ജയിപ്പിച്ചു വിട്ട ഒരു മഹാമാന്യ നിഷ്കുവിനു അത് വൃത്തിക്ക് അറിയാം. പിന്നെ ആ ഒരു പോസ്റ്റിട്ടത്തിന് എനിക്ക് സിർട്ടിഫിക്കറ്റ് അടിച്ചു തരാൻ നടക്കുന്നവരോട്
ഫെമിനിച്ചി
വെടി
കൂത്തിച്ചി
വേശ്യ
എയ്ഡ്സ്
കിട്ടാത്ത മുന്തിരി പുളിക്കും.
വെടക്ക്.
ഇതൊക്കെ അല്ലെ പ്രബുദ്ധരായ സമൂഹമേ നിങ്ങൾക്ക് വിളിക്കാനൊള്ളു. കഴിഞ്ഞ 10 വർഷത്തിലധികമായി സോഷ്യൽ മീഡിയയിൽ എഴുതുന്ന ഞാനടങ്ങുന്ന അനേകം സ്ത്രീകളുണ്ട്. ഞങ്ങൾക്കൊന്നും നിങ്ങള് പറഞ്ഞ പോലെ അടക്കവും ഒതുക്കവും കുറവാണെന്നെ ഉള്ളു. വാക്കുകൾക്കും ഗട്സിനുമൊന്നും കുറവുണ്ടാവില്ല മുട്ടുണ്ടാവില്ല. .നിങ്ങള് തെറി വിളിച്ചു ആനന്തം കൊള്ളുക.
ഞങ്ങൾ ആത്മാഭിമാനം പണയംവച്ചില്ല എന്ന ആത്മസംതൃപ്തിയിൽ തുടരും. പെണ്ണുങ്ങളെന്നാൽ നിന്റെ ഒക്കെ സാറ്റിസ്ഫാഷനനുസരിച്ചു കുണുങ്ങി മാത്രം ജീവിക്കുന്നവരാണ്. ജീവിക്കേണ്ടവരാണ് എന്നൊരു ധാരണ നിന്നെയൊക്കെ വല്ലാതെ അലട്ടുന്നുണ്ട്.
രാഹുൽ നടത്തിയ ഫോൺ സംഭാഷണങ്ങളും ഇരകളുടെ വാക്കുകളും വഴികളും രാഹുലിന്റെ വ്യക്തതയില്ലാത്ത ഉരുളലും മാത്രം മതി. അവനെ നിങ്ങള് കൊറേ ലീഗാര് ഗൾഫിന്ന് ഇറക്കുമതി ചെയ്ത സെന്റ് അടിച്ചു നാറ്റം മാറ്റീട്ട് കാര്യമില്ല.
സെന്റിന്റേയും ചീഞ്ഞളിഞ്ഞതിന്റേയും കൂടെ ഒരു ദുർഗന്ധം അതാണുണ്ടാവുന്നത്. അസ്സഹനീയം.
രാഹുൽ ഒരു യുവ എംഎൽഎ ആണ് എന്നതാണ്. ഏറ്റവും വലിയ വിഷയം. കാരണം, നാളെ അവനെ നമ്പി അവന്റെ അടുക്കലേക്ക് സഹായ കരങ്ങൾ നീട്ടി അനേകം സ്ത്രീകൾ കടന്നു ചെല്ലേണ്ടി വരും.
അവരുടെ സാഹചര്യം ചൂഷണം ചെയ്യുന്ന ഒരു എംഎൽഎ അല്ല നമുക്ക് വേണ്ടത്. രാഷ്ട്രീയം അതിലേക്ക് ഇറങ്ങി പുറപ്പെട്ടു ആ കുപ്പായമിട്ടാൽ നിങ്ങളുടെ ഉത്തരവാദിത്തം മാറി. നിങ്ങള് പാർട് ടൈം രാഷ്ട്രീയക്കാരല്ല. ഫുൾ ടൈം ആണ്.
ജനങ്ങളാൽ ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ തിരഞ്ഞെടുത്തു അയക്കുന്നവരാണ് നിങ്ങള്. നിങ്ങള് ശുദ്ധീകരിക്കപ്പെടുക എന്നത് നിർബന്ധമായും സംഭവിക്കേണ്ട ഒന്നാണ്. ഈ ജനാധിപത്യ രാഷ്ട്രീയ സമൂഹത്തിൽ നിങ്ങളിലാണ് ഓരോ പൗരന്റേയും വിശ്വാസവും പ്രതീക്ഷയും കിടക്കുന്നത്.
അവനവന്റെ മണ്ഡലം നവീകരിക്കുക എന്നതിനപ്പുറം സ്ത്രീകളുടെ ഇൻബോക്സുകളും സൗഹൃദങ്ങളും പ്രണയങ്ങളും ഗർഭങ്ങളും പുഷ്പിക്കുക എന്നത് ഹോബി ആയി എടുക്കുക. സൈഡ് ആയി രാഷ്ട്രീയ പ്രവർത്തനം.
ബുദ്ധിമുട്ടാണ്. ഉൾക്കൊള്ളാൻ പ്രയാസമാണ്. പോസ്റ്റിനു താഴെ ഉള്ള തെറികൾ കംപ്ലീറ്റ് വായിച്ചില്ല.
പോയി വായിക്കട്ടെ. പീഡനവീരൻമാരുടെ സപ്പോർട്ട് പ്രൊമോഷൻ ടീമിന്റെ അനർഗള നിർഗള തെറികളും വൃത്തികെട്ട ഫ്രസ്ട്രേഷനുകളും വായിക്കട്ടെ.
എന്റെ നാട് എന്ത് പ്രബുദ്ധം എന്നാനന്ദം കൊള്ളട്ടെ. തെറി. ലൈംഗീകാരോപണം. വസ്ത്രം. മൂക്കുത്തി എന്തുവാടെ സോഷ്യൽ മീഡിയ ഉണ്ടായ കാലം മുതലേ ക്ളീഷേ ആയി പെണ്ണുങ്ങളോട് വിളിക്കുന്നതല്ലാതെ വല്ല പുതിയതുമുണ്ടേൽ വിട്.
എല്ലാവരുടെയും സ്വകാര്യ സൗഹൃദ സംഭാഷണങ്ങൾ ഇങ്ങനെയൊക്കെ തന്നെയാണ്. അതൊന്നും ഒരു വിഷയമാക്കേണ്ട കാര്യമില്ല. ഇന്നോളം വിഷയമായിട്ടുമില്ല ആക്കീട്ടുമില്ല. നമ്മളെല്ലാം ആവശ്യത്തിൽ കൂടുതൽ സൗഹൃദങ്ങൾ ഉള്ളവരാണ്.
എന്നാൽ ഇങ്ങനെ സൗഹൃദങ്ങൾ തുടങ്ങി അത് അനേകം സ്ത്രീകളുടെ വിശ്വാസത്തേയും ആത്മാഭിമാനത്തെയും ജീവിതത്തെയും ചൂഷണത്തിലേക്ക് എത്തിച്ചവൻ എന്ന് ബോധ്യമായ ഒരുവനോടുള്ള പ്രധിഷേധം. അത് മാത്രമാണ് ആ സ്ക്രീൻഷോട്ട്. ഇമ്മാതിരികളുടെ ഒക്കെ ഇര എന്ന ടാഗ് ലൈൻ നേക്കാൾ ബെറ്റർ തീരുമാനമാക്കി ജയിലിൽപോകുന്നതാണ്. ഒരാശ്വാസത്തിനു പറഞ്ഞതാണ്.
