കാ​ലി​ത്തീ​റ്റ വി​ല വ​ര്‍​ധി​ച്ചു; നി​ല​യി​ല്ലാ​ക്ക​യ​ത്തി​ല്‍ ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍

കോ​​ട്ട​​യം: വേ​​ന​​ല്‍ ആ​​രം​​ഭി​​ച്ച​​തോ​​ടെ ക്ഷീ​​ര​​ക​​ര്‍​ഷ​​ക​​ര്‍ കൂ​​ടു​​ത​​ല്‍ ദു​​രി​​ത​​ത്തി​​ലാ​​യി. പാ​​ല്‍​വി​​ല വ​​ര്‍​ധി​​പ്പി​​ക്കാ​​ത്ത​​തി​​നു പു​​റ​​മെ പ​​ച്ച​​പ്പു​​ല്ലി​​ന്‍റെ ല​​ഭ്യ​​ത കു​​റ​​ഞ്ഞ​​തും കാ​​ലി​​ത്തീ​​റ്റ, പ​​രു​​ത്തി​​ക്കു​​രു, ക​​ട​​ല​​പ്പി​​ണ്ണാ​​ക്ക്, വൈ​​ക്കോ​​ല്‍ എ​​ന്നി​​വ​​യു​​ടെ വി​​ല​​വ​​ര്‍​ധി​​ച്ച​​തു​​മാ​​ണ് ക​​ര്‍​ഷ​​ക​​ര്‍​ക്ക് ഇ​​രു​​ട്ട​​ടി​​യാ​​യി മാ​​റി​​യി​​രി​​ക്കു​​ന്ന​​ത്. മിൽമ കഴിഞ്ഞദിവസം കാലി ത്തീറ്റയ്ക്കു ചാക്കൊന്നിന് 200 രൂപ സബ്സിഡി പ്രഖ്യാപിച്ചതു ചെറിയൊരാശ്വാസമായെങ്കിലുംചെ​​റു​​കി​​ട ക്ഷീ​​ര​​ക​​ര്‍​ഷ​​കർ ദു​​രി​​ത​​ത്തി​​ലാ​​ണ്.

സ്വ​​കാ​​ര്യ ക​​മ്പ​​നി​​ക​​ൾ കാ​​ലി​​ത്തീ​​റ്റ വി​​ല എ​​ല്ലാ വി​​ഭാ​​ഗ​​ങ്ങ​​ള്‍​ക്കും ഒ​​രു ചാ​​ക്കി​​നു 25 രൂ​​പ​​യാ​​ണ് വ​​ര്‍​ധി​​പ്പി​​ച്ച​​ത്. കാ​​ലി​​ത്തീ​​റ്റ വി​​ല വ​​ര്‍​ധ​​ന​​യ്ക്ക് ആ​​നു​​പാ​​തി​​ക​​മാ​​യി പാ​​ലി​​ന് വി​​ല ല​​ഭി​​ക്കാ​​ത്ത​​തി​​ന്‍റെ മ​​നോ​​വി​​ഷ​​മ​​ത്തി​​ലാ​​ണ് ക്ഷീ​​ര​​ക​​ര്‍​ഷ​​ക​​ര്‍. സ​​ര്‍​വീ​​സ് സ​​ഹ​​ക​​ര​​ണ സം​​ഘ​​ത്തി​​ല്‍​നി​​ന്ന് ല​​ഭി​​ക്കു​​ന്ന കേ​​ര​​ള ഫീ​​ഡ്സി​​ന് മാ​​ത്ര​​മാ​​ണ് സ​​ബ്സി​​ഡി ല​​ഭി​​ക്കു​​ന്ന​​ത്. കെ.​​എ​​സ്. കാ​​ലി​​ത്തീ​​റ്റ​​യ്ക്ക് (സു​​പ്രീം)​​ഒ​​രു ചാ​​ക്ക് 1485 രൂ​​പ​​യാ​​യി വ​​ര്‍​ധി​​ച്ചു.

കേ​​ര​​ള ഫീ​​ഡ്സ് വി​​ല 1455 രൂ​​പ​​യാ​​ണ്. ത​​മി​​ഴ്‌​​നാ​​ട്ടി​​ല്‍ നി​​ന്നു​​ള്ള വൈ​​ക്കോ​​ല്‍ ഒ​​രു കെ​​ട്ട് 25 കി​​ലോ​​ഗ്രാ​​മി​​നു 340 രൂ​​പ​​യാ​​ണ് വി​​ല ഈ​​ടാ​​ക്കു​​ന്ന​​ത്. സ​​മീ​​പ​​നാ​​ളു​​ക​​ളി​​ല്‍ ക​​ട​​ല​​പ്പി​​ണ്ണാ​​ക്കി​​ന് 11 രൂ​​പ​​യും പ​​രു​​ത്തി​​ക്കു​​രു​​വി​​നു 10 രൂ​​പ​​യു​​മാ​​ണ് വ​​ര്‍​ധി​​ച്ച​​ത്.വി​​ല ഉ​​യ​​ര്‍​ന്ന​​തോ​​ടെ ഉ​​ത്പാ​​ദ​​ന​​ച്ചെ​​ല​​വ് ഉ​​യ​​ര്‍​ന്നെ​​ന്ന് ക്ഷീ​​ര​​ക​​ര്‍​ഷ​​ക​​ര്‍ പ​​റ​​യു​​ന്നു. വേ​​ന​​ലി​​ല്‍ പാ​​ലു​​ത്പാ​​ദ​​ന​​വും വ​​ലി​​യ തോ​​തി​​ല്‍ കു​​റ​​യും.

പ​​ച്ച​​പ്പു​​ല്ല് കി​​ട്ടാ​​നി​​ല്ലാ​​തെ വ​​രു​​ന്ന​​തോ​​ടെ കാ​​ലി​​ത്തീ​​റ്റ​​യും വൈ​​ക്കോ​​ലും കൂ​​ടു​​ത​​ലാ​​യി പ​​ശു​​ക്ക​​ള്‍​ക്കു ന​​ല്‌​​കേ​​ണ്ട സാ​​ഹ​​ച​​ര്യ​​വു​​മു​​ണ്ടാ​​കും. ഇ​​തും ചെ​​ല​​വ് വ​​ലി​​യ തോ​​തി​​ല്‍ വ​​ര്‍​ധി​​ക്കാ​​ന്‍ കാ​​ര​​ണ​​മാ​​കും. ഇ​​തി​​നു പു​​റ​​മെ പ​​ശു​​ക്ക​​ള്‍​ക്കു​​ള്ള മ​​രു​​ന്നു​​ക​​ള്‍​ക്കും തീ​​വി​​ല​​യാ​​ണ്.ജി​​ല്ല​​യി​​ല്‍ മൃ​​ഗ​​സം​​ര​​ക്ഷ​​ണ വ​​കു​​പ്പി​​ന്‍റെ​​യും ഡോ​​ക്ട​​റു​​ടെ​​യും സേ​​വ​​നം രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ല്‍ പോ​​ലും വീ​​ട്ടു​​പ​​ടി​​ക്ക​​ല്‍ ല​​ഭ്യ​​മാ​​ണെ​​ങ്കി​​ലും വി​​ല കൂ​​ടി​​യ മ​​രു​​ന്നു​​ക​​ള്‍ പു​​റ​​ത്തു നി​​ന്നും ക​​ര്‍​ഷ​​ക​​ര്‍ വാ​​ങ്ങേ​​ണ്ട സാ​​ഹ​​ച​​ര്യ​​മാ​​ണ്.

അ​​കി​​ടു​​വീ​​ക്ക​​ത്തി​​നു​​ള്ള മ​​രു​​ന്ന്, കാ​​ത്സ്യം എ​​ന്നി​​വ​​യ്ക്കാ​​ണു വി​​ല ഉ​​യ​​ര്‍​ന്നു​​നി​​ല്‍​ക്കു​​ന്ന​​ത്. ഒ​​രു പ​​ശു​​വി​​നെ പ​​രി​​പാ​​ലി​​ക്കു​​ന്ന​​തു​​ള്‍​പ്പെ​​ടെ നോ​​ക്കി​​യാ​​ല്‍ ഒ​​രു ലി​​റ്റ​​ര്‍ പാ​​ല്‍ ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന​​തി​​ന് 60 രൂ​​പ​​യ്ക്കു മു​​ക​​ളി​​ല്‍ ചെ​​ല​​വു വ​​രും.പാ​​ല്‍ സൊ​​സൈ​​റ്റി​​ക​​ളി​​ല്‍ നി​​ല​​വി​​ല്‍ ലി​​റ്റ​​റി​​ന് ശ​​രാ​​ശ​​രി 42 രൂ​​പ​​യാ​​ണ് ക​​ര്‍​ഷ​​ക​​ന് കി​​ട്ടു​​ന്ന​​ത്. പ​​ച്ച​​പ്പു​​ല്ല് കൊ​​ടു​​ക്കു​​മ്പോ​​ള്‍ കി​​ട്ടു​​ന്ന​​ത്ര​​യും പാ​​ല്‍ കാ​​ലി​​ത്തീ​​റ്റ​​യും വൈ​​ക്കോ​​ലും കൊ​​ടു​​ക്കു​​മ്പോ​​ള്‍ കി​​ട്ടി​​ല്ല, കൊ​​ഴു​​പ്പും കു​​റ​​യും. കൊ​​ഴു​​പ്പ് നോ​​ക്കി​​യാ​​ണ് ക്ഷീ​​ര സം​​ഘ​​ങ്ങ​​ള്‍ പാ​​ലി​​ന് വി​​ല ന​​ല്‍​കു​​ന്ന​​ത്.

പാ​​ലി​​ന് കൊ​​ഴു​​പ്പ് കു​​റ​​യു​​ന്ന​​തോ​​ടെ കി​​ട്ടു​​ന്ന വി​​ല​​യി​​ലും കു​​റ​​വ് വ​​രും. ഒ​​ന്നും ര​​ണ്ടും പ​​ശു​​ക്ക​​ളെ വ​​ള​​ര്‍​ത്തു​​ന്ന ചെ​​റു​​കി​​ട ക​​ര്‍​ഷ​​ക​​രെ​​യാ​​ണ് ഇ​​തു സാ​​ര​​മാ​​യി ബാ​​ധി​​ക്കു​​ന്ന​​ത്.വ​​ന്‍​കി​​ട ഫാ​​മു​​ക​​ളി​​ല്‍ ഫാ​​നു​​ക​​ള്‍ സ്ഥാ​​പി​​ച്ച് തൊ​​ഴു​​ത്ത് ശീ​​തീ​​ക​​രി​​ക്കു​​ക​​യും ജ​​ല​​സേ​​ച​​ന സൗ​​ക​​ര്യ​​മു​​ള്ള കൃ​​ഷി​​യി​​ട​​ങ്ങ​​ളി​​ല്‍ പ​​ച്ച​​പ്പു​​ല്ലു​​ക​​ള്‍ വ​​ച്ചു​​പി​​ടി​​പ്പി​​ക്കു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്.

ഏ​​താ​​നും പ​​ശു​​ക്ക​​ളെ വ​​ള​​ര്‍​ത്തു​​ന്ന ക​​ര്‍​ഷ​​ക​​ര്‍​ക്ക് ഇ​​തു സാ​​ധി​​ക്കി​​ല്ല. വേ​​ന​​ല്‍ ശ​​ക്തി​​പ്പെ​​ട്ട​​തോ​​ടെ പ​​ശു​​ക്ക​​ള്‍​ക്ക് അ​​കി​​ടു​​വീ​​ക്കം, കു​​ള​​മ്പു​​രോ​​ഗം ഉ​​ള്‍​പ്പെ​​ടെ രോ​​ഗ​​ങ്ങ​​ളും വ​​ര്‍​ധി​​ച്ചു​​വ​​രി​​ക​​യാ​​ണ്. പ​​ശു​​വ​​ള​​ര്‍​ത്ത​​ലി​​ല്‍ മെ​​ച്ച​​മി​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ക്ഷീ​​ര​​മേ​​ഖ​​ല​​യി​​ല്‍​നി​​ന്നു പി​​ന്‍​വാ​​ങ്ങു​​ന്ന ക​​ര്‍​ഷ​​ക​​രു​​ടെ എ​​ണ്ണ​​വും വ​​ര്‍​ധി​​ച്ചു​​വ​​രി​​ക​​യാ​​ണ്.

Related posts

Leave a Comment