ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​വി​ഹി​ത കൂ​ട്ടു​കെ​ട്ടി​ന് ച​ങ്ങ​ല​യി​ട്ടു; നി​ർ​ത്ത​ലാ​ക്കി​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ജ​ന​കീ​യ ഇ​ട​പെ​ട​ൽ​മൂ​ലം പു​ന​രാ​രം​ഭി​ച്ചു

എ​രു​മേ​ലി: ഇ​ല്ലാ​ത്ത ന​ഷ്ടം ആ​രോ​പി​ച്ച് അ​ധി​കൃ​ത​ർ മ​നഃ​പൂ​ർ​വം നി​ർ​ത്തി​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ഒ​ടു​വി​ൽ ശ​ക്ത​മാ​യ ജ​ന​കീ​യ ഇ​ട​പെ​ട​ൽ മൂ​ലം പു​ന​രാ​രം​ഭി​ച്ചു. എ​രു​മേ​ലി​യി​ൽ നി​ന്ന് എ​റ​ണാ​കു​ളം വൈ​റ്റി​ല​യി​ലേ​ക്കു​ള്ള ബ​സ് ആ​ണ് അ​ധി​കൃ​ത​ർ നി​ർ​ത്തി​യ​ത്. ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ചി​ല​ർ​ക്ക് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളു​മാ​യു​ള്ള ബ​ന്ധം മൂ​ല​മാ​ണ് കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് നി​ർ​ത്തി​യ​തെ​ന്ന് നാ​ട്ടു​കാ​ർ ആ​ക്ഷേ​പം ഉ​ന്ന​യി​ച്ചി​രു​ന്നു.

നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്ന് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ മ​ന്ത്രി ത​ല​ത്തി​ൽ ഇ​ട​പെ​ട്ട​തി​ന് ഒ​ടു​വി​ൽ അ​നു​കൂ​ല തീ​രു​മാ​ന​മാ​കു​ക​യാ​യി​രു​ന്നു.മു​ക്കൂ​ട്ടു​ത​റ, പ​മ്പാ​വാ​ലി, കാ​ള​കെ​ട്ടി, കു​ഴി​മാ​വ്, 504 കോ​ള​നി, പു​ഞ്ച​വ​യ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലെ നൂ​റ് ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യ സ​ർ​വീ​സ് ഇ​ന്ന​ലെ ആ​ണ് പു​ന​രാ​രം​ഭി​ച്ച​ത്.

സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ ആ​ദ്യ ട്രി​പ്പ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. പു​ല​ർ​ച്ചെ നാ​ല​ര​യ്ക്ക് എ​രു​മേ​ലി​യി​ൽ നി​ന്നു മു​ക്കൂ​ട്ടു​ത​റ, പ​മ്പാ​വാ​ലി, 504 കോ​ള​നി,പു​ഞ്ച​വ​യ​ൽ വ​ഴി മു​ണ്ട​ക്ക​യ​ത്ത് എ​ത്തി രാ​വി​ലെ 6.10 ന് ​മു​ണ്ട​ക്ക​യ​ത്ത് നി​ന്നു പ​റ​ത്താ​നം, പാ​താ​മ്പു​ഴ, പൂ​ഞ്ഞാ​ർ, ഈ​രാ​റ്റു​പേ​ട്ട വ​ഴി സ​ർ​വീ​സ് തു​ട​രു​ന്ന ബ​സ് രാ​വി​ലെ 10.00 ന് ​വൈ​റ്റി​ല​യി​ൽ എ​ത്തും. തി​രി​കെ 2.15 ന് ​വൈ​റ്റി​ല​യി​ൽ നി​ന്നു പാ​ലാ, ഈ​രാ​റ്റു​പേ​ട്ട, കാ​ഞ്ഞി​ര​പ്പ​ള്ളി, റാ​ന്നി വ​ഴി പ​ത്ത​നം​തി​ട്ട​യ്ക്ക്‌ ആ​ണ് സ​ർ​വീ​സ്. രാ​ത്രി ഏ​ഴി​ന് പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് എ​രു​മേ​ലി​ക്ക്‌ ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന ട്രി​പ്പ് എ​ട്ടോ​ടെ എ​രു​മേ​ലി​യി​ൽ അ​വ​സാ​നി​ക്കും.

ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​ൽ പൊ​ൻ​കു​ന്നം എ​ടി​ഒ എ​സ്. അ​നി​ൽ കു​മാ​ർ, എ​രു​മേ​ലി സെ​ന്‍റ​ർ ഇ​ൻ​സ്‌​പെ​ക്ട​ർ ഇ​ൻ​ചാ​ർ​ജ് ഷാ​ജി പാ​ല​ക്കാ​ട്ട്, വി​വി​ധ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ അ​നൂ​പ് അ​യ്യ​പ്പ​ൻ, അ​ന​സ് അ​ബ്ദു​ൾ ഷു​ക്കൂ​ർ, പി.​എ​ൻ. മോ​ഹ​ന​ൻ, എ​ബി ഡേ​വി​ഡ്, സ​ഞ്ജു ഫി​ലി​പ്പ് കു​രു​വി​ള, എ.​എ​ച്ച്. അ​ൻ​ഷ എ​ന്നി​വ​ർ പ്രസംഗിച്ചു.

Related posts

Leave a Comment