ആ​ധു​നി​ക ലോ​കം നേ​രി​ടു​ന്ന വ​ലി​യ വി​പ​ത്താ​യ മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രേ പോ​രാ​ടാ​ൻ കൈ​കോ​ർ​ത്ത് ക​നോ​ഷ്യ​ൻ സ​ഭ

ചേ​ർ​ത്ത​ല: ആ​ധു​നി​ക ലോ​കം നേ​രി​ടു​ന്ന വ​ലി​യ വി​പ​ത്തു​ക​ളി​ലൊ​ന്നാ​യ മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​രോ​ധ​മു​യ​ർ​ത്താ​ൻ ക​നോ​ഷ്യ​ൻ സ​ഭ​യു​ടെ കീ​ഴി​ലു​ള്ള പ്രൊ​വി​ൻ​സ് ഓ​ഫ് മേ​രി ഇ​മ്മാ​ക്കു​ലേ​റ്റ് – ഇ​ന്ത്യ സൗ​ത്ത് മു​ൻ​കൈ​യെ​ടു​ക്കു​ന്നു.

സ​ഭ​യു​ടെ സോ​ഷ്യ​ൽ ആ​ക‌്ഷ​ൻ മി​നി​സ്ട്രി​യും എ​ഡ്യൂ​ക്കേ​ഷ​ൻ മി​നി​സ്ട്രി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച നോ​ട്ട് ഫോ​ർ സെ​യി​ൽ എ​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം അ​ഡ്വ. ഉ​ല്ലാ​സ് മാ​ത്യു നി​ർ​വ​ഹി​ച്ചു.

സ​ഭ​യു​ടെ കീ​ഴി​ലു​ള്ള വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​ന്‍റി ഹ്യൂ​മ​ൻ ട്രാ​ഫി​ക്കിം​ഗ് ക്ല​ബു​ക​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു. വി​ദ്യാ​ർ​ഥി​ക​ളി​ലും യു​വ​ജ​ന​ങ്ങ​ളി​ലും ഈ ​വി​ഷ​യ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ ധാ​ര​ണ​യു​ണ്ടാ​ക്കു​ക​യാ​ണ് ഇ​ത്ത​രം ക്ല​ബു​ക​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രേ​യു​ള്ള വി​പു​ല​മാ​യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും സോ​ഷ്യ​ൽ ആ​ക്ഷ​ൻ മി​നി​സ്ട്രി ആ​നി​മേ​റ്റ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ക​ർ​മ​പ​ദ്ധ​തി​ക​ളു​ടെ രൂ​പീ​ക​ര​ണ​വും ന​ട​ന്നു.

ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ക​നോ​ഷ്യ​ൻ സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​ർ, സ​ന്യ​സ്ത​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. മ​നു​ഷ്യ​ക്ക​ട​ത്തി​ന് ഇ​ര​യാ​കു​ന്ന​വ​രു​ടെ അ​ന്ത​സും അ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഒ​ത്തൊ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ പ്ര​തി​ജ്ഞ​യെ​ടു​ത്തു.

Related posts

Leave a Comment