അടിമാലി: അടിമാലിയില്‍ മുടിവെട്ടാനെത്തിയ എട്ടു വയസുകാരനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് മൂര്‍ഷിദാബാദ് സ്വദേശി അലിൻ (24) ആണ് പോലീസിന്റെ പിടിയിലായത്.
അടിമാലി ടൗണില്‍ മൂന്നാര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ബാര്‍ബര്‍ ഷോപ്പില്‍ എട്ടുവയസുകാരന് മുടിവെട്ടാന്‍ എത്തിയപ്പോള്‍ പ്രതി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പരാതിക്കിടവരുത്തിയ സംഭവം നടന്നത്.
ഇയാള്‍, കുട്ടിയുടെ ശരീരത്തു പിടിക്കുകയും അപമര്യാദയായി പെരുമാറിയെന്നുമുള്ള പരാതിയിൽ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോക്സോ വകുപ്പ് ചുമത്തിയാണ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.
