ഗു​ഡ് ഹോ​പ്പ്

കോ​ല്‍​ക്ക​ത്ത: ഐ​സി​സി പു​രു​ഷ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ഗ്രൂ​പ്പ് സി​യി​ല്‍ നാ​ലാം ജ​യ​ത്തോ​ടെ വെ​സ്റ്റ് ഇ​ന്‍​ഡീ​സ് സൂ​പ്പ​ര്‍ എ​ട്ടി​നൊ​രു​ങ്ങി. നേ​ര​ത്തേ സൂ​പ്പ​ര്‍ എ​ട്ട് ഉ​റ​പ്പി​ച്ച വി​ന്‍​ഡീ​സ്, ഗ്രൂ​പ്പി​ല്‍ ത​ങ്ങ​ളു​ടെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ഇ​റ്റ​ലി​യെ 42 റ​ണ്‍​സി​നു കീ​ഴ​ട​ക്കി. നാ​ലു ജ​യ​ത്തോ​ടെ എ​ട്ട് പോ​യി​ന്‍റു​മാ​യി ഗ്രൂ​പ്പി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തും വി​ന്‍​ഡീ​സ് ഫി​നി​ഷ് ചെ​യ്തു.

സ്‌​കോ​ര്‍: വെ​സ്റ്റ് ഇ​ന്‍​ഡീ​സ് 20 ഓ​വ​റി​ല്‍ 165/6. ഇ​റ്റ​ലി 18 ഓ​വ​റി​ല്‍ 123. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ക്രീ​സി​ലെ​ത്തി​യ വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നു​വേ​ണ്ടി ക്യാ​പ്റ്റ​ന്‍ ഷാ​യ് ഹോ​പ്പ് ടോ​പ് സ്‌​കോ​റ​റാ​യി. 46 പ​ന്തി​ല്‍ നാ​ല് സി​ക്‌​സും ആ​റ് ഫോ​റും അ​ട​ക്കം 75 റ​ണ്‍​സ് നേ​ടി​യ ഹോ​പ്പാ​ണ് പ്ലെ​യ​ര്‍ ഓ​ഫ് ദ ​മാ​ച്ച്. റോ​സ്റ്റ​ണ്‍ ചേ​സും (24), ഷെ​ര്‍​ഫെ​യ്ന്‍ റൂ​ഥ​ര്‍​ഫോ​ര്‍​ഡ് (15 പ​ന്തി​ല്‍ 24 നോ​ട്ടൗ​ട്ട്), മാ​ത്യു ഫോ​ഡ് (8 പ​ന്തി​ല്‍ 16 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രും സ്‌​കോ​ര്‍​ബോ​ര്‍​ഡി​ലേ​ക്കു സം​ഭാ​വ​ന ചെ​യ്തു.

166 റ​ണ്‍​സ് എ​ന്ന ല​ക്ഷ്യ​ത്തി​നാ​യി ക്രീ​സി​ലെ​ത്തി​യ ഇ​റ്റ​ലി​യു​ടെ ടോ​പ് സ്‌​കോ​റ​ര്‍ ബെ​ന്‍ മ​നെ​ന്‍റി​യാ​ണ് (21 പ​ന്തി​ല്‍ 26). വി​ന്‍​ഡീ​സി​നു​വേ​ണ്ടി ഷാ​മ​ര്‍ ജോ​സ​ഫ് 30 റ​ണ്‍​സ് വ​ഴ​ങ്ങി നാ​ലും മാ​ത്യു ഫോ​ഡ് 19 റ​ണ്‍​സി​ന് മൂ​ന്നു വി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി.

Related posts

Leave a Comment