യൂറേനിയം വാങ്ങാൻ ശ്രമിച്ചവർ അറസ്റ്റിൽ

ടി​ബ്‌​ലി​സി: ആ​ണ​വ ഇ​ന്ധ​ന​മാ​യ യു​റേ​നി​യം വാ​ങ്ങാ​ൻ ശ്ര​മി​ച്ച ര​ണ്ടു വി​ദേ​ശി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ജോ​ർ​ജി​യ​ൻ പോ​ലീ​സ് അ​റി​യി​ച്ചു. കു​ടാ​യ്സി എ​ന്ന ന​ഗ​ര​ത്തി​ൽ​വ​ച്ചാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

30 ല​ക്ഷം ഡോ​ള​റി​നു യൂ​റേ​നി​യ​ത്തി​നു പു​റ​മേ സീ​സി​യം 137 എ​ന്ന റേ​ഡി​യോ ആ​ക്‌​ടീ​വ് ഐ​സോ​ടോ​പ്പും വാ​ങ്ങാ​നാ​യി​രു​ന്നു ഇ​വ​രു​ടെ ശ്ര​മം. അ​തേ​സ​മ​യം, ഈ ​ആ​ണ​വ​പ​ദാ​ർ​ഥ​ങ്ങ​ൾ എ​വി​ടെ​നി​ന്നാ​ണു ജോ​ർ​ജി​യ​യി​ൽ എ​ത്തി​യ​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​ല്ല.

പി​ടി​യി​ലാ​യ​വ​ർ ഏ​തു രാ​ജ്യ​ക്കാ​രാ​ണെ​ന്നും വെ​ളി​പ്പെ​ടു​ത്തി​യി​ല്ല. കൂ​ടു​ത​ൽ വി​ദേ​ശി​ക​ൾ ജോ​ർ​ജി​യ​യി​ൽ എ​ത്തി​യി​രി​ക്കാ​മെ​ന്ന് പോ​ലീ​സ് സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു.

യൂ​റേ​നി​യം സ​ന്പു​ഷ്ടീ​ക​രി​ച്ച് സ​മാ​ധാ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കും ബോം​ബ് നി​ർ​മാ​ണ​ത്തി​നും ഉ​പ​യോ​ഗി​ക്കാം. അ​ണ്വാ​യു​ധ പ​രീ​ക്ഷ​ണ​മോ ആ​ണ​വ​ദു​ര​ന്ത​മോ ന​ട​ന്ന സ്ഥ​ല​ങ്ങ​ളി​ലാ​ണ് സീ​സി​യം 137 കാ​ണാ​റു​ള്ള​ത്.

Related posts

Leave a Comment