മു​ടി​വെ​ട്ടാ​ൻ എ​ത്തി​യ എ​ട്ടു​വ​യ​സു​കാ​ര​ന്‍റെ ശ​രി​ര​ത്തി​ൽ പി​ടി​ച്ച് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി; അ​ടി​മാ​ലിയി​ൽ ഇ​ത​സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ

അ​ടി​മാ​ലി: അ​ടി​മാ​ലി​യി​ല്‍ മു​ടി​വെ​ട്ടാ​നെ​ത്തി​യ എ​ട്ടു വ​യ​സു​കാ​ര​നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യി​ല്‍ ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഉ​ത്ത​ര്‍​പ്ര​ദേ​ശ് മൂ​ര്‍​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി അ​ലി​ൻ (24) ആ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

അ​ടി​മാ​ലി ടൗ​ണി​ല്‍ മൂ​ന്നാ​ര്‍ റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബാ​ര്‍​ബ​ര്‍ ഷോ​പ്പി​ല്‍ എ​ട്ടു​വ​യ​സു​കാ​ര​ന്‍ മു​ടി​വെ​ട്ടാ​ന്‍ എ​ത്തി​യ​പ്പോ​ള്‍ പ്ര​തി അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു പ​രാ​തി​ക്കി​ട​വ​രു​ത്തി​യ സം​ഭ​വം ന​ട​ന്ന​ത്.

ഇ​യാ​ള്‍, കു​ട്ടി​യു​ടെ ശ​രീ​ര​ത്തു പി​ടി​ക്കു​ക​യും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നു​മു​ള്ള പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. പോ​ക്‌​സോ വ​കു​പ്പ് ചു​മ​ത്തി​യാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

Related posts

Leave a Comment