‘മ​രി​ച്ചി​ട്ടാ​യാ​ലും സ​ത്യം തെ​ളി​യ​ണം’! മോ​ഷ​ണ​ക്കു​റ്റ​ത്തി​ല്‍ പൊ​ട്ടി​ക്ക​ര​ഞ്ഞ് ജ​സീ​ല; പി​ന്നാ​ലെ ജീ​വ​നൊ​ടു​ക്കി; ഭ​ർ​തൃ വീ​ട്ടു​കാ​ർ​ക്കെ​തി​രേ യു​വ​തി​യു​ടെ കു​ടും​ബം

കാ​സ​ർ​ഗോ​ഡ്: മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ക്ക​പ്പെ​ട്ട യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ഭ​ർ​തൃ വീ​ട്ടു​കാ​ർ​ക്കെ​തി​രെ ആ​രോ​പ​ണ​വു​മാ​യി യു​വ​തി​യു​ടെ കു​ടും​ബം. നാ​ല​ത്ത​ടു​ക്ക സ്വ​ദേ​ശി​നി ജ​സീ​ല​യാ​ണ് മ​രി​ച്ച​ത്. ക​ടു​ത്ത മാ​ന​സി​ക പീ​ഡ​ന​ത്തെ തു​ട​ർ​ന്നാ​ണ് ജ​സീ​ല മ​രി​ച്ച​തെ​ന്ന് ചൂ​ണ്ടി​കാ​ട്ടി യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് ജ​സീ​ല വി​ഷം ക​ഴി​ച്ച​ത്. കാ​സ​ർ​കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. സ്വ​ർ​ണം മോ​ഷ്ടി​ച്ചെ​ന്ന വ്യാ​ജ ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ളി​ൽ നി​ന്നും പോ​ലീ​സി​ൽ നി​ന്നും നേ​രി​ട്ട മാ​ന​സി​ക പീ​ഡ​ന​ത്തി​ൽ മ​നം​നൊ​ന്താ​ണ് ജ​സീ​ല ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നാ​ണ് പ​രാ​തി.

താ​ൻ നി​ര​പ​രാ​ധി​യാ​ണെ​ന്ന് പ​റ​ഞ്ഞു കൊ​ണ്ട് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച ശേ​ഷ​മാ​യി​രു​ന്നു 24കാ​രി​യാ​യ ജ​സീ​ല വി​ഷം ക​ഴി​ച്ച​ത്. ചെ​യ്യാ​ത്ത തെ​റ്റി​ന്‍റെ പേ​രി​ലാ​ണ് താ​ൻ അ​പ​മാ​നം നേ​രി​ടേ​ണ്ടി വ​ന്ന​തെ​ന്നാ​ണ് വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ ജ​സീ​ല പ​റ​യു​ന്ന​ത്.

Related posts

Leave a Comment