ല​ഹ​രി വാ​ങ്ങാ​ൻ പ​ണം കൊ​ടു​ത്തി​ല്ല, അ​മ്മൂ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി: ചെ​റു​മ​ക​ന് ഒ​മ്പ​തു വ​ർ​ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും

ആ​ല​പ്പു​ഴ: ല​ഹ​രി വാ​ങ്ങാ​ൻ പ​ണം ന​ൽ​കാ​തി​രു​ന്ന​തി​ന് അ​മ്മൂ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ ചെ​റു​മ​ക​ന് ഒ​മ്പ​തു വ​ർ​ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും. ആ​ല​പ്പു​ഴ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഒ​ന്ന് ജ​ഡ്ജി റോ​യി വ​ർ​ഗീ​സാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

അ​രൂ​ർ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ അ​ക്ഷ​യ് നി​വാ​സി​ൽ അ​ന​ന്തു (26) വാ​ണ് അ​മ്മ ഷീ​ല​യു​ടെ അ​മ്മ​യാ​യ ശാ​ന്ത​യെ(72) വ്യാ​യാ​മ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഡം​ബ​ൽ ഉ​പ​യോ​ഗി​ച്ച് ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ല​ഹ​രി​വാ​ങ്ങാ​ൻ പ​ണം ന​ൽ​കാ​ത്ത വി​രോ​ധ​ത്തി​ലാ​യി​രു​ന്നു കൊ​ല​പാ​ത​കം. 2019 ജൂ​ൺ ഒ​ന്പ​തി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സം​ഭ​വ​ത്തി​നു ശേ​ഷം പ്ര​തി സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കു​ക​യാ​യി​രു​ന്നു. പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ദൃ​ക് സാ​ക്ഷി​ക​ളി​ല്ലാ​യി​രു​ന്നെ​ങ്കി​ലും ശാ​സ്ത്രി​യ തെ​ളി​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​റ്റ​കൃ​ത്യം തെ​ളി​യി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment