പൂ​​ച്ച​​ പെ​​റ്റുകി​​ട​​ക്കുന്ന ഖ​​ജ​​നാ​​വി​​ല്‍ പ​​ണം നി​​റ​​യ്ക്കും; തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ഇ​​ട​​തു ഭ​​ര​​ണ​​ത്തി​​ന് അ​​ന്ത്യം കു​​റി​​ക്കുമെന്ന് വി.​​ഡി. സ​​തീ​​ശ​​ന്‍

കോ​​ട്ട​​യം: ഇ​​ട​​തു ഭ​​ര​​ണ​​ത്തി​​ല്‍ പൂ​​ച്ച പെ​​റ്റു​​കി​​ട​​ക്കു​​ന്ന ഖ​​ജ​​നാ​​വ് യു​​ഡി​​എ​​ഫ് വ​​ന്നാ​​ല്‍ പ​​ണം​​കൊ​​ണ്ടു നി​​റ​​യ്ക്കു​​മെ​​ന്ന് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍. പു​​തു​​യു​​ഗ​​യാ​​ത്ര​​യു​​ടെ കോ​​ട്ട​​യ​​ത്തെ സ്വീ​​ക​​ര​​ണ​​ത്തി​​ല്‍ പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു സ​​തീ​​ശ​​ന്‍. ജ​​ന​​ങ്ങ​​ളു​​ടെ ഹൃ​​ദ​​യാ​​ഭി​​ലാ​​ഷ​​ങ്ങ​​ള്‍ നെ​​ഞ്ചി​​ലേ​​റ്റി​​യ മു​​ന്ന​​ണി​​യാ​​ണ് യു​​ഡി​​എ​​ഫ്.

തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ഇ​​ട​​തു ഭ​​ര​​ണ​​ത്തി​​ന് അ​​ന്ത്യം കു​​റി​​ക്കും. യു​​ഡി​​എ​​ഫി​​ന്‍റെ പു​​തു​​യു​​ഗ​​പ്പി​​റ​​വി ഉ​​ണ്ടാ​​കും. ഇ​​രു​​ണ്ട​​കാ​​ലം എ​​ന്നു പ​​റ​​ഞ്ഞ് എ​​ല്‍​ഡി​​എ​​ഫ് ന​​ട​​ത്തു​​ന്ന പ്ര​​ചാ​​ര​​ണം ക​​ഴി​​ഞ്ഞ 10 വ​​ര്‍​ഷ​​ത്തി​​നാ​​ണ് ചേ​​രു​​ന്ന​​തെ​​ന്നും സ​​തീ​​ശ​​ന്‍ കു​​റ്റ​​പ്പെ​​ടു​​ത്തി. ഇ​​ട​​തു ഭ​​ര​​ണം കേ​​ര​​ള​​ത്തി​​ന്‍റെ സ​​മ്പ​​ദ്ഘ​​ട​​ന​​യു​​ടെ ന​​ട്ടെ​​ല്ല് ത​​ക​​ര്‍​ത്തു. ആ​​റു​​ല​​ക്ഷം കോ​​ടി ബാ​​ധ്യ​​ത കേ​​ര​​ള​​ത്തി​​ന്‍റെ ത​​ല​​യി​​ല്‍ കെ​​ട്ടി​​വ​​ച്ചി​​ട്ടാ​​ണ് ഈ ​​സ​​ര്‍​ക്കാ​​ര്‍ ഭ​​ര​​ണം വി​​ട്ടു​​പോ​​കു​​ന്ന​​ത്.

ഇ​​ന്ത്യ​​യി​​ല്‍ വി​​ല​​ക്ക​​യ​​റ്റ​​മു​​ള​​ള ഒ​​ന്നാ​​മ​​ത്തെ സം​​സ്ഥാ​​ന​​മാ​​ണ് കേ​​ര​​ളം. വി​​പ​​ണി​​യി​​ല്‍ ഇ​​ട​​പെ​​ടേ​​ണ്ട സ​​പ്ലൈ​​കോ​​യ്ക്ക് കോ​​ടി​​ക്ക​​ണ​​ക്കി​​നു രൂ​​പ​​യാ​​ണ് കു​​ടി​​ശി​​ക​​യാ​​യി ന​​ല്‍​കാ​​നു​​ള്ള​​ത്. ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ മ​​രു​​ന്നി​​ല്ല. ആ​​രോ​​ഗ്യ​​കേ​​ര​​ളം വെ​​ന്‍റി​​ലേ​​റ്റ​​റി​​ലാ​​ണ്. അ​​ഞ്ചു വ​​ര്‍​ഷ​​ക്കാ​​ല​​മാ​​ണ് വ​​യ​​റ്റി​​ല്‍ ക​​ത്രി​​ക കി​​ട​​ന്ന​​ത്. യു​​ഡി​​എ​​ഫ് വ​​ന്നാ​​ല്‍ ആ​​രോ​​ഗ്യ​​കേ​​ര​​ള​​ത്തെ ആ​​രോ​​ഗ്യ​​വ​​തി​​യാ​​ക്കും.

യു​​ഡി​​എ​​ഫ് സം​​ഘ​​ടി​​പ്പി​​ച്ച മെ​​ഡി​​ക്ക​​ല്‍ കോ​​ണ്‍​ക്ലേ​​വി​​ലെ നി​​ര്‍​ദേ​​ശ​​ങ്ങ​​ള്‍ ന​​ട​​പ്പാ​​ക്കും. നി​​ക്ഷേ​​പ​​ക​​രെ എ​​യ​​ര്‍​പോ​​ര്‍​ട്ടി​​ല്‍ പോ​​യി സ്‌​​റ്റേ​​റ്റ് കാ​​റി​​ല്‍ കൊ​​ണ്ടു​​വ​​ന്ന് എ​​ല്ലാ സ​​ഹാ​​യ​​വും ചെ​​യ്യും. എ​​ല്‍​ഡി​​എ​​ഫ് എ​​വി​​ടെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യോ അ​​വി​​ടെ യു​​ഡി​​എ​​ഫ് വി​​ജ​​യി​​പ്പി​​ക്കും. എ​​വി​​ടെ ത​​ക​​ര്‍​ത്തോ അ​​വി​​ടെ യു​​ഡി​​എ​​ഫ് പു​​ന​​ര്‍​ജ​​നി​​പ്പി​​ക്കു​​മെ​​ന്നും വി.​​ഡി. സ​​തീ​​ശ​​ന്‍ പ​​റ​​ഞ്ഞു.

Related posts

Leave a Comment