പ​ണം വേ​ണ്ട, നി​ങ്ങ​ൾ ആ​ദ്യം വി​ശ​പ്പ് അ​ക​റ്റൂ: ഇ​ന്ത്യ​ന്‍ തെ​രു​വോ​ര​ത്ത് സൗ​ജ​ന്യ​മാ​യി കി​ട്ടി​യ ബി​രി​യാ​ണി​യെ​ക്കു​റി​ച്ച് വീ​ഡി​യോ പ​ങ്കു​വ​ച്ച് വി​ദേ​ശി

അ​തി​ഥി​ക​ളെ സ​ൽ​ക്ക​രി​ക്കാ​ൻ ഇ​ന്ത്യ​ക്കാ​രെ ക​ഴി​ഞ്ഞി​ട്ടേ വേ​റെ ആ​ളു​ക​ൾ ഉ​ള്ളൂ എ​ന്നാ​ണ് പൊ​തു​വെ പ​റ​യു​ന്ന​ത്. അ​ത് തെ​ളി​യി​ക്കു​ന്നൊ​രു വീ​ഡി​യോ ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഫി​ജി​യി​ൽ ജ​നി​ച്ച് ന്യൂ​സി​ല​ൻ​ഡി​ൽ താ​മ​സി​ക്കു​ന്ന ലെ​പ്പാ​നി എ​ന്ന മ്യു​സീ​ഷ്യ​നാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.

മൈ​സൂ​രി​ലെ ഒ​രു തെ​രു​വി​ൽ വെ​ച്ച് അ​പ​രി​ചി​ത​ർ ത​നി​ക്ക് സൗ​ജ​ന്യ​മാ​യി ബി​രി​യാ​ണി​യും ചി​ക്ക​ൻ ക​റി​യും ന​ൽ​കി​യ അ​നു​ഭ​വ​ത്തെ കു​റി​ച്ചാ​ണ് ലെ​പ്പാ​നി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

മൈ​സൂ​രി​ലെ തി​ര​ക്കേ​റി​യ ഒ​രു തെ​രു​വി​ലൂ​ടെ ന​ട​ക്കു​ക​യാ​യി​രു​ന്നു യു​വാ​വ്. അ​പ്പോ​ഴാ​ണ് മൂ​ക്ക് തു​ള​യ്ക്കു​ന്ന നി​ല​യി​ൽ ന​ല്ല വാ​സ​ന വ​ന്ന​ത്. പെ​ട്ടെ​ന്ന് ചു​റ്റു​പാ​ടും നി​രീ​ക്ഷി​ച്ച​പ്പോ​ൾ റോ​ഡി​ന് അ​പ്പു​റ​ത്ത് ഒ​രു വ​ലി​യ ചെ​മ്പി​ൽ നി​ന്നും ഒ​രാ​ൾ ആ​ളു​ക​ൾ​ക്ക് ബി​രി​യാ​ണി വി​ള​മ്പു​ന്ന​ത് ക​ണ്ടു.

അ​ത് ലെ​പ്പാ​നി നോ​ക്കു​ന്ന​ത് ക​ണ്ട​പ്പോ​ൾ ബി​രി​യാ​ണി വി​ള​ന്പു​ന്ന യു​വാ​വ് അ​ദ്ദേ​ഹ​ത്തെ അ​ടു​ത്തേ​ക്ക് വി​ളി​പ്പി​ച്ചു. ഉ​ട​നെ ലെ​പ്പാ​നി യു​വാ​വി​ന്‍റെ അ​ടു​ത്തെ​ത്തി ബി​രി​യാ​ണി​യു​ടെ പ്ലേ​റ്റി​ന് എ​ത്ര രൂ​പ​യാ​കു​മെ​ന്ന് ചോ​ദി​ച്ചു, ‘പ​ണം വേ​ണ്ട, ഭ​ക്ഷ​ണം ക​ഴി​ക്കൂ’ എ​ന്നു​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി.

വ​ലി​യൊ​രു പ്ലേ​റ്റ് നി​റ​യെ ബി​രി​യാ​ണി​യും അ​തി​നു മു​ക​ളി​ൽ ചി​ക്ക​ൻ ക​റി​യും ലെ​പ്പാ​നി​ക്ക് യു​വാ​വ് ന​ൽ​കി. ആ ​നാ​ട്ടു​കാ​ർ​ക്കൊ​പ്പം തെ​രു​വോ​ര​ത്ത് നി​ന്ന് ക​ഴി​ച്ച ആ ​ബി​രി​യാ​ണി ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച വി​ഭ​വ​മാ​യി​രു​ന്നു എ​ന്ന് ലെ​പ്പാ​നി പ​റ​ഞ്ഞു.

 

 

 

Related posts

Leave a Comment