മ​ക്ക​ളു​ടെ കു​റ​ച്ച് സ​മ​യം ഇ​നി മാ​താ​പി​താ​ക്ക​ൾ​ക്കാ​യി നീ​ക്കി​വ​യ്ക്ക​ട്ടെ: ട്രെ​ന്‍​ഡാ​യി റി-​പേ​ര​ന്‍റിം​ഗ്

ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലെ ന​ല്ലൊ​രു ഭാ​ഗ​വും മ​ക്ക​ൾ​ക്കാ​യി ചി​ല​വ​ഴി​ക്കു​ന്ന മാ​താ​പി​താ​ക്ക​ളാ​ണ് മി​ക്ക​വ​രും. അ​വ​രു​ടെ സ​ന്തോ​ഷ​വും ജീ​വ​നും ജീ​വി​ത​വു​മൊ​ക്കെ മ​ക്ക​ളാ​ണ്. മ​ക്ക​ൾ വ​ള​ർ​ന്ന് ക​ഴി​ഞ്ഞാ​ൽ എ​പ്പോ​ഴെ​ങ്കി​ലും നി​ങ്ങ​ൾ ചി​ന്തി​ച്ചി​ട്ടു​ണ്ടോ ന​മ്മു​ടെ അ​ച്ഛ​ന​മ്മ​മാ​ർ​ക്ക് ന​ഷ്ട​മാ​യി​പ്പോ​യ സ​ന്തോ​ഷ​ങ്ങ​ളും സ്നേ​ഹ​വു​മൊ​ക്കെ തി​രി​കെ​ക്കൊ​ടു​ക്ക​ണ​മെ​ന്ന്. ചൈ​ന​യി​ൽ ഇ​പ്പോ​ൾ റി-​പേ​ര​ന്‍റിം​ഗ് ആ​ണ് ട്രെ​ന്‍റ് ആ​കു​ന്ന​ത്.

അ​ച്ഛ​ന​മ്മ​മാ​ർ​ക്ക് പു​തി​യ കാ​ര്യ​ങ്ങ​ൾ പ​ഠി​പ്പി​ച്ച് കൊ​ടു​ക്കു​ക​യും അ​വ​രോ​ടൊ​ത്ത് കൂ​ടു​ത​ൽ സ​മ​യം ചി​ല​വ​ഴി​ക്കു​ക​യു​മൊ​ക്കെ ചെ​യ്യു​ന്ന​താ​ണ് റി-​പേ​ര​ന്‍റിം​ഗ്. ചെ​റി​യ പ്രാ​യ​ത്തി​ൽ ന​മ്മ​ളെ അ​വ​ർ ന​ട​ക്കാ​നും ഓ​ടാ​നും ചാ​ടാ​നു​മൊ​ക്കെ പ​ഠി​പ്പി​ച്ച​ത് പോ​ലെ ന​മ്മ​ൾ വ​ലു​താ​യ ശേ​ഷം ഇ​ന്ന​ത്തെ ആ​ധു​നി​ക സാ​ങ്കേ​തി​ക യു​ഗ​ത്തി​ൽ പു​തു​യ ടെ​ക്നോ​ള​ജി​ക​ൾ ഉ​പ​യോ​ഗി​ക്കാ​നും സെ​ൽ​ഫി‍​യെ​ടു​ക്കാ​നും പു​തി​യ ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കാ​നു​മൊ​ക്കെ മ​ക്ക​ൾ മാ​താ​പി​താ​ക്ക​ളെ പ​ഠി​പ്പി​ക്കു​ന്നു.

മാ​താ​പി​താ​ക്ക​ളെ കൂ​ട്ടു​കാ​രെ​പ്പോ​ലെ ക​ണ്ട് അ​വ​രോ​ടൊ​പ്പം കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്ക​ണ​മെ​ന്നൊ​ക്കെ​യാ​ണ് -പേ​ര​ന്‍റിം​ഗ് കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. എ​ന്താ​യാ​ലും ഇ​തി വ​ള​രെ ന​ല്ല കാ​ര്യ​മാ​ണെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഒ​ന്ന​ട​ങ്കം പ​റ​യു​ന്ന​ത്.

Related posts

Leave a Comment