ആ​ണ​വ​കേന്ദ്രത്തിനെതിരേആ​ക്ര​മ​ണ​മു​ണ്ടാ​യെ​ന്ന് ഇ​റാ​ൻ

വി​യ​ന്ന: ആ​ണ​വ​കേ​ന്ദ്ര​ത്തി​നു നേ​ർ​ക്ക് അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് ഇ​റാ​ൻ. ന​താ​ൻ​സ് ആ​ണ​വ​കേ​ന്ദ്ര​ത്തി​നു നേ​ർ​ക്കാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്ന് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​റ്റ​മി​ക് എ​ന​ർ​ജി ഏ​ജ​ൻ​സി​യി​ലെ (ഐ​എ​ഇ​എ) ഇ​റാ​ൻ അം​ബാ​സ​ഡ​ർ റേ​സ ന​ജാ​ഫി​യാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ, ഇ​ത്ത​ര​മൊ​രു ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി വി​വ​ര​മി​ല്ലെ​ന്ന് ഐ​എ​ഇ​എ മേ​ധാ​വി റ​ഫേ​ൽ ഗ്രോ​സി പ​റ​ഞ്ഞു. ഇ​റാ​ൻ ആ​ണ​വാ​യു​ധ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​താ​യു​ള്ള അ​വ​രു​ടെ വാ​ദം വ​ലി​യ നു​ണ മാ​ത്ര​മാ​ണെ​ന്നും വി​യ​ന്ന​യി​ലെ ഐ​എ​ഇ​എ ആ​സ്ഥാ​ന​ത്ത് റേ​സ ന​ജാ​ഫി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു.

മ​റ്റു രാ​ജ്യ​ങ്ങ​ളെ ആ​ക്ര​മി​ക്കാ​ൻ യു​എ​സ് ക​ള്ള​ങ്ങ​ളും തെ​റ്റാ​യ വി​വ​ര​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്നു. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പാ​ണ് യു​ദ്ധം ആ​രം​ഭി​ച്ച​ത്. അ​വ​ർ സ​മാ​ധാ​ന​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​മ്പോ​ൾ പോ​ലും അ​തൊ​രു നു​ണ​യാ​ണെ​ന്നും റേ​സ ന​ജാ​ഫി കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, ഇ​റാ​നി​ലെ ഏ​തെ​ങ്കി​ലും ആ​ണ​വ​കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ന്ന​തി​ന്‍റെ​യോ കേ​ടു​പാ​ട് സം​ഭ​വി​ച്ച​തി​ന്‍റെ​യോ ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ന്ന് ഐ​എ​ഇ​എ മേ​ധാ​വി റ​ഫേ​ൽ ഗ്രോ​സി പ​റ​ഞ്ഞു. ബ​ഷ്ഹ​ർ ആ​ണ​വ പ്ലാ​ന്‍റ്, ടെ​ഹ്‌​റാ​ൻ റി​സ​ർ​ച്ച് റി​യാ​ക്ട​ർ തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ൾ​ക്കൊ​ന്നും കേ​ടു​പാ​ട് സം​ഭ​വി​ച്ചി​ട്ടി​ല്ല. ഇ​റാ​നി​ലെ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ്ര​തി​ക​ര​ണ​മൊ​ന്നും ല​ഭി​ച്ചി​ല്ലെ​ന്നും ഐ​എ​ഇ​എ മേ​ധാ​വി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment