മ​ദ്യ​പാ​ന​ത്തി​നി​ടെ ത​ര്‍​ക്കം: മു​ള​ന്തു​രു​ത്തി​യി​ൽ നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​യെ ത​ല​യ്ക്ക​ടി​ച്ചു​കൊ​ന്നു; മൂ​ന്നു പേ​ർ പി​ടി​യി​ല്‍

കൊ​ച്ചി: മു​ള​ന്തു​രു​ത്തി​യി​ല്‍ മ​ദ്യ​പാ​ന​ത്തി​നി​ടെ ഉ​ണ്ടാ​യ ത​ര്‍​ക്ക​ത്തി​ല്‍ കൊ​ല​പാ​ത​കം. കൊ​ല്ലം മ​യ്യ​നാ​ട് സ്വ​ദേ​ശി മു​ജീ​ബ് (48) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സ​ഹ​പ്ര​വ​ര്‍​ത്ത​ക​നാ​യ പ്ര​ദീ​പ് അ​ട​ക്കം മൂ​ന്നു പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

മു​ള​ന്തു​രു​ത്തി​യി​ലെ ഞ​ണ്ടു​കാ​ട് തു​രു​ത്തി​ല്‍ ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കാ​ഞ്ഞ​ര​മി​റ്റം ഞ​ണ്ടു​കാ​ട് തു​രു​ത്തി​ല്‍ സ്വ​കാ​ര്യ റി​സോ​ര്‍​ട്ടി​ന്‍റെ നി​ര്‍​മാ​ണ ജോ​ലി​ക്കാ​യി എ​ത്തി​യ​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട മു​ജീ​ബും പ്ര​തി​ക​ളും.

മ​ദ്യ​പാ​ന​ത്തി​നി​ടെ ഉ​ണ്ടാ​യ വാ​ക്കു​ത​ര്‍​ത്തി​നി​ടെ മു​ജീ​ബി​നെ പ്ര​തി​ക​ള്‍ മ​ര്‍​ദി​ക്കു​ക​യും ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. പ​ല​ക​യ്ക്കു ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന പ്രാ​ഥ​മി​ക വി​വ​രം

റി​സോ​ര്‍​ട്ട് നി​ര്‍​മാ​ണ സൈ​റ്റി​ല്‍ വെ​ച്ച് മു​ജീ​ബും പ്ര​ദീ​പും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്കം ന​ട​ന്നി​രു​ന്നു. ഇ​താ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത് എ​ന്നാ​ണ് വി​വ​രം.ത​ര്‍​ക്കം മൂ​ര്‍​ച്ഛി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് പ്ര​ദീ​പ് മു​ജീ​ബി​നെ ആ​ക്ര​മി​ച്ച​ത്.

Related posts

Leave a Comment