ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് വെസ്റ്റ് ഹാം യുണൈറ്റഡ്. ശനിയാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
ബെർണാഡോ സിൽവയാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഗോൾ നേടിയത്. കോൺസ്റ്റാന്റിനോസ് മവ്രോപനോസാണ് വെസറ്റ് ഹാമിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
മത്സരം സമനില ആയതോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 61 പോയിന്റും വെസ്റ്റ് ഹാമിന് 29 പോയിന്റുമായി. നിലവിൽ സിറ്റി രണ്ടാമതും വെസ്റ്റ് ഹാം 17-ാം സ്ഥാനത്തുമാണ്.
