ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണലിന് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ എവർട്ടണെ രണ്ട് ഗോളുകൾക്ക് തകർത്തു. വിക്ടോർ ഗ്യോകെരെസും മാക്സ് ഡോവ്മാനും ആണ് ആഴ്സണലിന് വേണ്ടി ഗോളുകൾ നേടിയത്. ഗ്യോകെരെസ് 89-ാം മിനിറ്റിലും ഡോവ്മാൻ 90+7-ാം മിനിറ്റിലുമാണ് ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ ആഴ്സണലിന് 70 പോയിന്റായി. ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ആഴ്സണൽ. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുമായുള്ള ലീഡ് ഒമ്പത് പോയിന്റായി.
