പാലക്കാട്: പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ എംഎൽഎ രാഹുൽ മാങ്കുട്ടത്തിലിനെ ഫോണിൽ ബന്ധപ്പെട്ട് രമേശ് പിഷാരടി. എംഎൽഎ എന്ന നിലയിൽ രാഹുലിനെ വിളിച്ചിരുന്നു. രാഹുൽ ചെയ്ത നല്ല കാര്യങ്ങളെ പിന്തുണക്കുകയും നല്ലതെല്ലാം ഏറ്റെടുക്കുകയും ചെയ്യുമെന്നും രമേഷ് വ്യക്തമാക്കി.
ആരോപണങ്ങളും, പരാതികളും കേസുകളും കോടതിയിലാണുള്ളത്. തെറ്റുകാരനാണെങ്കിൽ വിധി വരും. അത് അനുകൂലമായാലും പ്രതികൂലമായാലും അത് രാഹുൽ അനുഭവിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ അരങ്ങിൽ അവതരിപ്പിക്കുന്ന കലാപരിപാടികൾക്ക് അർധവിരാമമിടുകയാണെന്ന് പിഷാരടി അറിയിച്ചു. കൈപ്പത്തി അടയാളത്തിൽ മത്സരിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്നും അഭിമാനത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
