‘രാ​ഹു​ൽ ചെ​യ്ത ന​ല്ല കാ​ര്യ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ക​യും ന​ല്ല​തെ​ല്ലാം ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്യും’: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പിച്ചതിനു പി​ന്നാ​ലെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ വി​ളി​ച്ച് ര​മേ​ശ് പി​ഷാ​ര​ടി

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കു​ട്ട​ത്തി​ലി​നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് ര​മേ​ശ് പി​ഷാ​ര​ടി. എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ രാ​ഹു​ലി​നെ വി​ളി​ച്ചി​രു​ന്നു. രാ​ഹു​ൽ ചെ​യ്ത ന​ല്ല കാ​ര്യ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ക​യും ന​ല്ല​തെ​ല്ലാം ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്യു​മെ​ന്നും ര​മേ​ഷ് വ്യ​ക്ത​മാ​ക്കി.

ആ​രോ​പ​ണ​ങ്ങ​ളും, പ​രാ​തി​ക​ളും കേ​സു​ക​ളും കോ​ട​തി​യി​ലാ​ണു​ള്ള​ത്. തെ​റ്റു​കാ​ര​നാ​ണെ​ങ്കി​ൽ വി​ധി വ​രും. അ​ത് അ​നു​കൂ​ല​മാ​യാ​ലും പ്ര​തി​കൂ​ല​മാ​യാ​ലും അ​ത് രാ​ഹു​ൽ അ​നു​ഭ​വി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ അ​ര​ങ്ങി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് അ​ർ​ധ​വി​രാ​മ​മി​ടു​ക​യാ​ണെ​ന്ന് പി​ഷാ​ര​ടി അ​റി​യി​ച്ചു. കൈ​പ്പ​ത്തി അ​ട​യാ​ള​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ വ​ലി​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​ഭി​മാ​ന​ത്തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment