തലശേരി: ധർമടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി മുഖ്യമന്ത്രി പിണറായി വിജയൻ തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിൽ നാമനിർദേശ പത്രിക നൽകി. ഇന്നു രാവിലെ 11 ഓടെ ഇടതുപക്ഷ നേതാക്കൾക്കൊപ്പം എത്തിയാണ് പത്രിക സമർപ്പിച്ചത്.
കണ്ണൂർ ജില്ലയിലെ ആദ്യത്തെ പത്രികാ സമർപ്പണമാണ് പിണറായി വിജയന്റേത്. ധർമടം മണ്ഡലത്തിൽ മൂന്നാം തവണയാണ് ജനവിധി തേടുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി മണ്ഡലത്തിൽ പ്രചരണത്തിൽ സജീവമായിരുന്നു മുഖ്യമന്ത്രി.
എൽഡിഎഫ് നേതാക്കളായ എ.എൻ. ഷംസീർ, എ.കെ. രാഗേഷ്, പി. ശശി, സി.എൻ. ചന്ദ്രൻ എന്നിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.
