കൊച്ചി: സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴില്‍ ഈ വര്‍ഷം കൊച്ചിയില്‍ നിന്നുള്ള ആദ്യ ഹജ് വിമാനം ഏപ്രില്‍ 30 ന് യാത്രാ തിരിക്കും. ആദ്യ ഹജ് വിമാനം ഏപ്രില്‍ 30 ന് ഉച്ചയ്ക്ക് 2.10ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് വൈകുന്നേരം 5.30ന് ജിദ്ദയില്‍ എത്തിച്ചേരും. ഒരു പ്രാവശ്യം 432 പേരെ വഹിക്കുന്ന വിമാനം മൊത്തം 20 സര്‍വീസുകളാണ് കൊച്ചിയില്‍ നിന്ന് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.
17 സര്‍വീസുകള്‍ നോര്‍മല്‍ ഹജും, 3 സര്‍വ്വീസുകള്‍ ലഘു ഹജിനായുമായാണ് നിലവില്‍ ക്രമീകരിച്ചിരിക്കുന്നത്. മേയ് 17, 18, 19 തിയതികളിലായാണ് ലഘു ഹജ് സര്‍വീസ്. കൊച്ചി എംബാര്‍ക്കേഷന്‍ പോയിന്റ് വഴി കേരളത്തില്‍ നിന്നുമുള്ള 7960 പേരും, ലക്ഷദ്വീപുള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 408 പേരുമുള്‍പ്പെടെ മൊത്തം 8368 പേരാണ് യാത്രയാകുന്നത്.
കേരളത്തില്‍ നിന്നുമുള്ള മറ്റു എംബാര്‍ക്കേഷന്‍ പോയിന്റുകളായ കണ്ണൂരില്‍ നിന്നും മേയ് അഞ്ചു മുതല്‍ മേയ് 14 വരെ ഫ്ളൈ അദീല്‍ 13 സര്‍വീസുകളും, കോഴിക്കോട് നിന്നും മേയ് 15 മുതല്‍ 18 വരെ ആകാശ എയര്‍ 7 സര്‍വീസുകളുമാണ് നടത്തുന്നതെന്നും ഹജ് കമ്മിറ്റി വൃത്തങ്ങള്‍ അറിയിച്ചു.
