കു​ട്ട​നാ​ട്ടു​കാ​ർ​ക്ക് ഇ​ത് വേ​റി​ട്ട കാ​ഴ്ച; വോ​ട്ട് തേ​ടി സൈ​ക്കി​ൾ ച​വി​ട്ടി റെ​ജി ചെ​റി​യാ​ൻ, ഒ​പ്പം ചാ​ണ്ടി ഉ​മ്മ​നും

ച​മ്പ​ക്കു​ളം: ​ചാ​ണ്ടി ഉ​മ്മ​നോ​ടൊ​പ്പം നാ​ലു പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ സൈ​ക്കി​ൾ പ​ര്യ​ട​നം ന​ട​ത്തി വേ​റി​ട്ട പ്ര​ചാര​ണ​വു​മാ​യി കു​ട്ട​നാ​ട്ടി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി റെ​ജി ചെ​റി​യാ​ൻ. മു​ൻ ജ​ന​കീ​യ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​നും പു​തു​പ്പ​ള്ളി എംഎ​ൽഎയു​മാ​യ ചാ​ണ്ടി ഉ​മ്മ​നോ​ടൊ​പ്പ​മാ​ണ് അ​മ്പ​ല​പ്പു​ഴ-തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ൽ ത​ക​ഴി പ​ഞ്ചാ​യ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട പ​ച്ച ജം​ഗ്ഷ​നി​ൽനി​ന്നും ആ​രം​ഭി​ച്ച സൈ​ക്കി​ൾ യാ​ത്ര എ​ട​ത്വ, ത​ല​വ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ മു​ട്ടാ​ർ പ​ഞ്ചാ​യ​ത്തി​ലെ മു​ട്ടാ​ർ ജം​ഗ്ഷ​നി​ൽ അ​വ​സാ​നി​ച്ച​ത്.

കു​ട്ട​നാ​ടിന്‍റെ ഭാ​വി​യെ​പ്പ​റ്റി​യു​ള്ള കാ​ഴ്ച​പ്പാ​ടി​ൽ മാ​ത്ര​മ​ല്ല പ്ര​ച​ാര​ണ​ത്തി​ലും വേ​റി​ട്ട വ​ഴി​യി​ലൂ​ടെ​യാ​ണ് കു​ട്ട​നാ​ട്ടി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ പ്ര​ചാര​ണം. ചാ​ണ്ടി ഉ​മ്മ​നോ​ടൊ​പ്പം ടീ ​ഷ​ർ​ട്ടും പാ​ന്‍റും ധ​രി​ച്ച് സൈ​ക്കി​ളി​ൽ സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം ന​ട​ത്തി​യ​ത് കു​ട്ട​നാ​ട്ടു​കാ​ർ​ക്ക് ഒ​രു പു​തി​യ അ​നു​ഭ​വ​മാ​യി​രു​ന്നു.

പു​തു​പ്പ​ള്ളി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ട​യി​ലും കു​ട്ട​നാ​ട്ടി​ൽ പ്ര​ചാ​ര​ണ​ത്തി​ന് സ​മ​യം ക​ണ്ടെ​ത്തി​യ​ത് കു​ട്ട​നാ​ടി​നോ​ടു​ള്ള സ്നേ​ഹ​വും അ​തോ​ടൊ​പ്പം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ക​ളു​മാ​ണെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ പ​റഞ്ഞു.

Related posts

Leave a Comment