തിരുവനന്തപുരം: പ്രകടപത്രികകള്‍ പുറത്തിറക്കി എല്‍ഡിഎഫും യുഡിഎഫും. ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയാക്കുമെന്ന് മുന്നണികള്‍. എല്‍ഡിഎഫിന്റെ പ്രകടന പത്രിക കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രകാശനം ചെയ്തു.
എല്‍ഡിഎഫിന്റെ പ്രഖ്യാപനങ്ങള്‍
60 വികസന പരിപാടികള്‍ നടപ്പാക്കുമെന്നാണ് പ്രകടന പത്രികയില്‍ പറയുന്നത്. വ്യവസായ വത്കരണ കുതിപ്പിലേക്ക് സംസ്ഥാനത്തെ എത്തിക്കും. അടിസ്ഥാന വികസനവും സാമൂഹിക സുരക്ഷയും ഉറപ്പാക്കും. കേരളത്തെ ആദ്യ സമ്പൂര്‍ണ പാര്‍പ്പിട സംസ്ഥാനമാക്കും. പൊതുമേഖലയെ ശക്തിപ്പെടുത്തും. തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ, പവര്‍കട്ടില്ലാത്ത കാലം തുടരും.
നവകേരളത്തിന് ജനകീയാസൂത്രണം. കേരള ചിക്കന്‍ പദ്ധതി 5000 യൂണിറ്റുകളാക്കി വ്യാപിപ്പിക്കുമെന്നാണ് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറയുന്നത്.
യുഡിഎഫിന്റെ പ്രകടനപത്രിക കൊച്ചിയില്‍ നടന്ന ചടങ്ങില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രകാശനം ചെയ്തു.പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ജെബി മേത്തര്‍, ഡീന്‍ കുര്യാക്കോസ്, ബെന്നി ബെഹനാന് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സന്നിഹിതരായിരുന്നു.
യുഡിഎഫിന്റെ പ്രഖ്യാപനങ്ങള്‍
അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷം പേര്‍ക്ക് വീട് നല്‍കുമെന്നാണ് യുഡിഎഫിന്റെ പ്രകടന പത്രിക. പ്രധാനമായും അഞ്ച് ഗ്യാരന്റികളാണ് യുഡിഎഫ് പറയുന്നത്.സ്ത്രീകള്‍ക്ക് സൗജന്യയാത്ര, ഓരോ കുടുംബത്തിനും ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം 25 ലക്ഷം രുപയുടെ ഇന്‍ഷുറന്‍സ്, ആശാവര്‍ക്കര്‍മാര്‍ക്ക് ദിവസവേതനം 700 രൂപയാക്കും. ജോബ് വാച്ച് ടവര്‍ രൂപവത്കരിക്കും.
വയനാട്ടില്‍ ട്രൈബല്‍ സര്‍വകലാശാല. തീരദേശ നിവാസികളുടെ ആരോഗ്യ പരിപാലനത്തിന് പ്രത്യേക ക്രമീകരണം.ജിപ്മര്‍ മാതൃകയില്‍ ബില്‍ രഹിത ആശുപത്രികള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം ആയിരം രൂപ, സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളെ നിലത്ത് കിടത്തില്ല. കിടക്ക അവകാശമാക്കും.സ്വജനപക്ഷാപാതമില്ലാത്ത അഴിമതിരഹിത ഭരണം വാഗ്ദാനം ചെയ്യുന്നു എന്നിങ്ങനെയാണ് യുഡിഎഫിന്റെ പ്രഖ്യാപനങ്ങള്‍.
