ബോ​ളി​വു​ഡി​ൽ തി​ള​ങ്ങാ​ൻ വീ​ണ്ടും ന​യ​ൻ​താ​ര

ജ​വാ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ഷാ​രൂ​ഖ് ഖാ​നൊ​പ്പം ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച ന​യ​ൻ​താ​ര, ഇ​നി സ​ൽ​മാ​ൻ ഖാ​ന്‍റെ നാ​യി​ക​യാ​വും.ബോ​ളി​വു​ഡി​ന്‍റെ സ്വ​ന്തം ഭാ​യി ജാ​ൻ സ​ൽ​മാ​ൻ ഖാ​നും തെ​ന്നി​ന്ത്യ​യു​ടെ ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ ന​യ​ൻ​താ​ര​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്നു. വം​ശി പൈ​ഡി​പ്പ​ള്ളി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രാ​യ ശ്രീ ​വെ​ങ്കി​ടേ​ശ്വ​ര ക്രി​യേ​ഷ​ൻ​സ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് ന​യ​ൻ​താ​ര​യു​ടെ ബോ​ളി​വു​ഡി​ലേ​ക്കു​ള്ള ര​ണ്ടാം വ​ര​വ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്. “റാ​ണി വ​ന്നെ​ത്തി​യി​രി​ക്കു​ന്നു, വൈ​വി​ധ്യ​ത്തി​ന്‍റെ​യും മി​ക​വി​ന്‍റെ​യും പ്ര​തീ​ക​മാ​യ ന​യ​ൻ​താ​ര -സ​ൽ​മാ​ൻ ഖാ​ൻ-​വം​ശി പൈ​ഡി​പ്പ​ള്ളി ചി​ത്ര​ത്തി​ൽ ചേ​രു​ന്നു…’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് നി​ർ​മാ​ണ ക​മ്പ​നി താ​ര​ത്തെ സ്വാ​ഗ​തം ചെ​യ്ത​ത്.

ജ​വാ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ഷാ​രൂ​ഖ് ഖാ​നൊ​പ്പം ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച ന​യ​ൻ​താ​ര, സ​ൽ​മാ​ൻ ഖാ​നൊ​പ്പം എ​ത്തു​ന്ന​തോ​ടെ ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ പ്രോ​ജ​ക്റ്റു​ക​ളി​ൽ ഒ​ന്നാ​യി ഇ​തു മാ​റു​ക​യാ​ണ്. ദി​ൽ രാ​ജു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ശ്രീ ​വെ​ങ്കി​ടേ​ശ്വ​ര ക്രി​യേ​ഷ​ൻ​സ് നി​ർ​മി​ക്കു​ന്ന ഈ ​സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഈ ​മാ​സം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ദ്യ പ്ര​ഖ്യാ​പ​നം സ​ൽ​മാ​ൻ ഖാ​ൻ ത​ന്നെ​യാ​ണു ന​ട​ത്തി​യ​ത്.

“ദി​ൽ, ദി​മാ​ഗ്, ജി​ഗ​ർ- ഈ ​ഏ​പ്രി​ൽ മു​ത​ൽ വം​ശി പൈ​ഡി​പ്പ​ള്ളി​ക്കും ദി​ൽ രാ​ജു​വി​നു​മൊ​പ്പം’ എ​ന്നാ​യി​രു​ന്നു സം​വി​ധാ​യ​ക​നൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വെ​ച്ച് സ​ൽ​മാ​ൻ കു​റി​ച്ച​ത്. വം​ശി പൈ​ഡി​പ്പ​ള്ളി​യും ദി​ൽ രാ​ജു​വും സ​ൽ​മാ​ൻ ഖാ​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​ണെ​ങ്കി​ലും, പൈ​ഡി​പ്പ​ള്ളി​യും ദി​ൽ രാ​ജു​വും മു​ൻ​പ് നി​ര​വ​ധി സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്നി​ച്ചി​ട്ടു​ണ്ട്. വി​ജ​യ് നാ​യ​ക​നാ​യ വാ​രി​സ്, രാം ​ച​ര​ൺ ചി​ത്രം യേ​വ​ഡു എ​ന്നി​വ ഈ ​കൂ​ട്ടു​കെ​ട്ടി​ൽ പി​റ​ന്ന ശ്ര​ദ്ധേ​യ​മാ​യ സി​നി​മ​ക​ളാ​ണ്.

സ​ൽ​മാ​ൻ ഖാ​നും ന​യ​ൻ​താ​ര​യും സ്ക്രീ​നി​ൽ ഒ​ന്നി​ച്ചെ​ത്തു​ന്നു എ​ന്ന വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ ആ​രാ​ധ​ക​ർ വ​ലി​യ ആ​വേ​ശ​ത്തി​ലാ​ണ്. ര​ണ്ട് വ​ലി​യ സി​നി​മാ വ്യ​വ​സാ​യ​ങ്ങ​ളി​ലെ സൂ​പ്പ​ർ​താ​ര​ങ്ങ​ൾ ഒ​ന്നി​ക്കു​മ്പോ​ൾ ഒ​രു മാ​സ് എ​ന്‍റ​ർ​ടെ​യ്ന​ർ ത​ന്നെ​യാ​കും വം​ശി പൈ​ഡി​പ്പ​ള്ളി ഒ​രു​ക്കു​ക​യെ​ന്നാ​ണു സി​നി​മാ ലോ​ക​ത്തെ വി​ല​യി​രു​ത്ത​ൽ. പ്ര​ശ​സ്ത നി​ർ​മാ​താ​ക്ക​ളാ​യ ശി​രീ​ഷ്, കു​ൽ​ദീ​പ് റാ​ത്തോ​ർ തു​ട​ങ്ങി​യ​വ​രും ഈ ​വ​ലി​യ പ്രോ​ജ​ക്റ്റി​ന്‍റെ ഭാ​ഗ​മാ​ണ്. ചി​ത്ര​ത്തി​ന്‍റെ പേ​രോ മ​റ്റ് വി​വ​ര​ങ്ങ​ളോ ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Related posts

Leave a Comment