അ​യാ​ളു​ടെ പേ​ന​യി​ലു​ണ്ടാ​യി​രു​ന്ന​ത് വെ​ടി​മ​രു​ന്നാ​യി​രു​ന്നെന്ന് ഷാജി കൈലാസ്

പ്ര​തിഛാ​യ എ​ന്ന സി​നി​മ ക​ണ്ടി​റ​ങ്ങി​യ​പ്പോ​ൾ ഞാ​ൻ ഓ​ർ​ത്തു​പോ​യ​തു വ​ർ​ഷ​ങ്ങ​ൾ​ക്കുമു​മ്പ് കൈ​യി​ലൊ​രു ബാ​ഗു​മാ​യി ട്രി​വാ​ൻ​ഡ്രം ക്ല​ബ്ബി​ലെ പ​ടി​ക​ൾ ക​യ​റി വ​രു​ന്ന ഒ​രാ​ളെ​യാ​ണ്. അ​വി​ട​ത്തെ നാ​ലാം ന​മ്പ​ർ മു​റി​യി​ലി​രു​ന്ന് ഞ​ങ്ങ​ൾ സം​സാ​രി​ച്ചു.

എ​ന്‍റെ അ​ടു​ത്ത സി​നി​മ​യ്ക്ക് അ​ദ്ദേ​ഹം തി​ര​ക്ക​ഥ​യെ​ഴു​തി. ശി​വം എ​ന്നു​പേ​രി​ട്ട ആ ​സി​നി​മ​യി​ലൂ​ടെ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്ന പേ​ര് മ​ല​യാ​ള സി​നി​മ​യു​ടെ വാ​ണി​ജ്യ ഭൂ​പ​ട​ത്തി​ൽ തെ​ളി​ഞ്ഞു. ഉ​ണ്ണി​യെ ആ​ദ്യം ശ്ര​ദ്ധി​ച്ച​ത് ജ​ല​മ​ർ​മ​രം ക​ണ്ട​പ്പോ​ഴാ​ണ്. അ​തി​ന്‍റെ എ​ഴു​ത്തു​കാ​ര​ൻ എ​ന്‍റെ ഉ​ള്ളി​ൽ ജ​ല​ത​രം​ഗ​ങ്ങ​ൾ തീ​ർ​ത്ത​തി​ന്‍റെ ആ​വേ​ശ​ത്തി​ൽ ടി.​കെ. രാ​ജീ​വ് കു​മാ​റി​നെ വി​ളി​ച്ച് ന​മ്പ​ർ സം​ഘ​ടി​പ്പി​ച്ചു.

എ​ന്‍റെ വി​ളി ചെ​ന്ന​പ്പോ​ൾ ഉ​ണ്ണി പ​റ​ഞ്ഞു: ‘ജ​ല​മ​ർ​മ​രം ക​ണ്ടി​ട്ട് എ​ന്നെ വി​ളി​ക്കു​ന്ന ആ​ദ്യ സി​നി​മാ​ക്കാ​ര​നാ​ണു താ​ങ്ക​ൾ.’ അ​വി​ടെ ഒ​രു സൗ​ഹൃ​ദം ഓ​ളം വെ​ട്ടി​ത്തു​ട​ങ്ങി. അ​ങ്ങ​നെ​യാ​ണ് ശി​വ​ത്തി​ന്‍റെ തി​ര​ക്ക​ഥാ​കൃ​ത്താ​യി ഉ​ണ്ണി​യെ ഞാ​ൻ നി​ർ​ദേ​ശി​ച്ച​ത്. ആ​ദ്യ കൂ​ടി​ക്കാ​ഴ്ച​യി​ൽ ഒ​രു മെ​ഡി​ക്ക​ൽ റ​പ്ര​സെ​ന്‍റേ​റ്റീ​വി​ന്‍റെ ഛായ​യാ​ണു തോ​ന്നി​ച്ച​ത്. പ​ക്ഷേ, അ​യാ​ളു​ടെ പേ​ന​യി​ലു​ണ്ടാ​യി​രു​ന്ന​തു വെ​ടി​മ​രു​ന്നാ​യി​രു​ന്നു. എ​ന്നും ഒ​രു മ​രു​ന്നി​നു​ള്ള ബാ​ക്കി അ​തി​ലു​ണ്ടാ​കു​ക​യും ചെ​യ്തു. -ഷാ​ജി കൈ​ലാ​സ്

Related posts

Leave a Comment