മ​ക​ന്‍റെ അ​സു​ഖം മാ​റാ​ൻ ക​ന്യ​ക​യെ ബ​ലി ന​ൽ​ക​ണ​മെ​ന്ന് മ​ന്ത്ര​വാ​ദി; മ​ക​ളെ ക്രൂ​ര​മാ​യ ആ​ഭി​ചാ​ര​ക്രി​യ​യ്ക്കാ​യി ബ​ലി ന​ൽ​കി അ​മ്മ; ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ ക​ഥ പൊ​ളി​ച്ച് പോ​ലീ​സ്

ഹ​സാ​രി​ബാ​ഗ്: മ​ക​ളെ ബ​ലി ന​ൽ​കി​യ കേ​സി​ൽ അ​മ്മ​യും മ​ന്ത്ര​വാ​ദി​യും ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ജാ​ർ​ഖ​ണ്ഡി​ലെ ഹ​സാ​രി​ബാ​ഗ് ജി​ല്ല​യി​ൽ കു​സും​ബ ഗ്രാ​മ​ത്തി​ൽ ന​ട​ന്ന ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ത്തി​ൽ പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ ര​ശ്മി ദേ​വി (35), മ​ന്ത്ര​വാ​ദി​നി ശാ​ന്തി ദേ​വി (55), നാ​ട്ടു​കാ​ര​നാ​യ ഭീം ​റാം (40) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ന​ര​ബ​ലി​യാ​ണ് ന​ട​ന്ന​തെ​ന്നു ക​ണ്ടെ​ത്തി​യ​താ​യി ഹ​സാ​രി​ബാ​ഗ് എ​സ്പി അ​ഞ്ജ​നി അ​ഞ്ജ​ൻ, ഡി​ഐ​ജി അ​ഞ്ജ​നി ഝാ ​എ​ന്നി​വ​ർ പ​റ​ഞ്ഞു.

പ്ര​തി​യാ​യ ര​ശ്മി ദേ​വി​യു​ടെ ഇ​ള​യ മ​ക​ൻ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ അ​സു​ഖ​ങ്ങ​ൾ നേ​രി​ട്ടി​രു​ന്നു. കു​ട്ടി​യു​ടെ രോ​ഗം മാ​റ്റു​ന്ന​തി​നാ​യി ഇ​വ​ർ ഗ്രാ​മ​ത്തി​ലെ മ​ന്ത്ര​വാ​ദി​നി​യാ​യ ശാ​ന്തി ദേ​വി​യെ പ​തി​വാ​യി സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

മ​ക​ന്‍റെ രോ​ഗം മാ​റാ​നാ​യി ഒ​രു ക​ന്യ​ക​യെ ബ​ലി​ന​ൽ​ക​ണം എ​ന്നു മ​ന്ത്ര​വാ​ദി​നി ഉ​പ​ദേ​ശി​ച്ച​താ​ണ് ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. മാ​ർ​ച്ച് 24 അ​ഷ്ട​മി രാ​ത്രി​യാ​ണ് കൊ​ടും​ക്രൂ​ര​ത​യ്ക്കു തെ​ര​ഞ്ഞെ​ടു​ത്ത​ത്. മ​ന്ത്ര​വാ​ദി​നി​യാ​യ ശാ​ന്തി ദേ​വി​യു​ടെ വീ​ട്ടി​ൽ​വ​ച്ച് പെ​ൺ​കു​ട്ടി​യെ അ​മ്മ​യും ഭീം ​റാ​മും ചേ​ർ​ന്നു ശ്വാ​സം മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി.

ബ​ലി​ക​ർ​മ​ങ്ങ​ൾ​ക്കാ​യി പെ​ൺ​കു​ട്ടി​യു​ടെ ത​ല​യി​ൽ ഭീം ​റാം മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ചു. ക്രൂ​ര​മാ​യ ആ​ചാ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പെ​ൺ​കു​ട്ടി​യു​ടെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ൽ മ​ര​ത്ത​ടി ഉ​പ​യോ​ഗി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​താ​യും പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി. കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം സ​മീ​പ​ത്തെ തോ​ട്ട​ത്തി​ൽ കു​ഴി​ച്ചു​മൂ​ടു​ക​യാ​യി​രു​ന്നു.

തു​ട​ക്ക​ത്തി​ൽ ത​ന്‍റെ മ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നാ​യി​രു​ന്നു ര​ശ്മി ദേ​വി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞി​രു​ന്ന​ത്. മാ​ർ​ച്ച് 25-നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. പെ​ൺ​കു​ട്ടി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യെ​ന്നും പ്ര​തി​ക​ൾ പ്ര​ച​രി​പ്പി​ച്ചു.

എ​ന്നാ​ൽ, പോ​സ്റ്റ്‌​മോ​ർ​ട്ടം, ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ടു​ക​ളി​ൽ ബ​ലാ​ത്സം​ഗം ന​ട​ന്നി​ട്ടി​ല്ലെ​ന്നു വ്യ​ക്ത​മാ​യ​തോ​ടെ പോ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് കൊ​ല​പാ​ത​കം പു​റ​ത്ത​റി​ഞ്ഞ​ത്.

Related posts

Leave a Comment