എ​ളം​കു​ളം മെ​ട്രോ സ്റ്റേഷ​നി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് കെ​എം​ആ​ര്‍​എ​ല്‍

കൊ​ച്ചി: എ​ളം​കു​ളം മെ​ട്രോ സ്‌​റ്റേ​ഷ​ന്‍ കെ​ട്ടി​ട​ത്തി​ല്‍ കോ​ണ്‍​ക്രീ​റ്റ് പാ​ളി​ക​ള്‍ അ​ട​ര്‍​ന്നു വീ​ണ ഭാ​ഗ​ങ്ങ​ളി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് കെ​എം​ആ​ര്.​എ​ല്‍ അ​റി​യി​ച്ചു.കോ​ണ്‍​ക്രീ​റ്റ് പാ​ളി​ക​ള്‍ അ​ട​ര്‍​ന്നു​വീ​ണ​തി​നെ തു​ട​ര്‍​ന്ന് കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​താ​ക്ക​ളാ​യ ഡ​ല്‍​ഹി മെ​ട്രോ റെ​യി​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ ടെ​ക്‌​നി​ക്ക​ല്‍ സം​ഘം വി​ശ​ദ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

ഡി​എം​ആ​ര്‍​സി നി​ര്‍​ദേ​ശ​പ്ര​കാ​രം, ആ​ധു​നി​ക നോ​ണ്‍ ഡി​സ്ട്ര​ക്ടീ​വ് ടെ​സ്റ്റിം​ഗ് രീ​തി​ക​ള്‍ ഉ​പ​യോ​ഗി​ച്ച് സ​മ​ഗ്ര​മാ​യ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി. പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്‌​റ്റേ​ഷ​ന്‍റെ ഘ​ട​നാ​പ​ര​മാ​യ സു​ര​ക്ഷ​യ്ക്ക് യാ​തൊ​രു ഭീ​ഷ​ണി​യും ഇ​ല്ലെ​ന്നും, സ്‌​റ്റേ​ഷ​ന്‍ സു​ര​ക്ഷി​ത​മാ​ണെ​ന്നും ഡി​എം​ആ​ര്‍​സി സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നി​രു​ന്നാ​ലും, കോ​ണ്‍​ക്രീ​റ്റ് അ​ട​ര്‍​ന്നു വീ​ണ ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ശ​ക്തി​പ്പെ​ടു​ത്ത​ലും ആ​വ​ശ്യ​മാ​ണ് എ​ന്ന് വി​ദ​ഗ്ധ സം​ഘം നി​ര്‍​ദേ​ശി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ വി​ശ​ദ​മാ​യ മെ​ത​ഡോ​ള​ജി​യും രൂ​പ​രേ​ഖ​യും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

ഈ ​പ്ര​വൃ​ത്തി​ക​ളു​ടെ നി​ര്‍​വ​ഹ​ണ​ത്തി​നാ​യി ടെ​ണ്ട​ര്‍ ക്ഷ​ണി​ക്കു​ക​യും, ടെ​ണ്ട​ര്‍ ന​ട​പ​ടി​ക​ള്‍ നി​ല​വി​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ അ​ടു​ത്താ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്നും, ക​ഴി​യു​ന്ന​ത്ര വേ​ഗം പൂ​ര്‍​ത്തി​യാ​ക്കാ​നാ​കു​മെ​ന്നു​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും കെ​എം​ആ​ര്‍​എ​ല്‍ അ​റി​യി​ച്ചു.

Related posts

Leave a Comment