വീ​ട്ടി​ലി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന് ചോ​ദ്യം ചെ​യ്തു; മ​ദ്യ​ല​ഹ​രി​യി​ല്‍ അ​ച്ഛ​നെ മ​ര്‍​ദി​ച്ച മ​ക​ന്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: മ​ദ്യ​ല​ഹ​രി​യി​ല്‍ അ​ച്ഛ​നെ മ​ര്‍​ദി​ച്ച മ​ക​ന്‍ അ​റ​സ്റ്റി​ല്‍. എ​റ​ണാ​കു​ളം വ​ല്ലാ​ര്‍​പാ​ടം ജൂ​ത​ന​ട​പ്പ് സ്വ​ദേ​ശി പ്ര​ബീ​ണി​നെ​യാ​ണ് (45) മു​ള​വു​കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ക​ന്‍റെ ക്രൂ​ര മ​ര്‍​ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ അ​ച്ഛ​ന്‍ പു​രു​ഷോ​ത്ത​മ​ന്‍(77) ചി​കി​ത്സ​യി​ലാ​ണ്. വീ​ട്ടി​ലി​രു​ന്ന് മ​ദ്യ​പി​ച്ച​തി​നെ അ​ച്ഛ​ന്‍ ചോ​ദ്യം ചെ​യ്ത​താ​ണ് മ​ര്‍​ദി​ക്കാ​ന്‍ കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

അ​ച്ഛ​നെ മ​ര്‍​ദി​ക്കു​ന്ന​ത് ക​ണ്ട് പി​ടി​ച്ച് മാ​റ്റാ​ന്‍ ശ്ര​മി​ച്ച അ​മ്മ​യേ​യും സ​ഹോ​ദ​രി​യേ​യും ഇ​യാ​ള്‍ അ​സ​ഭ്യം പ​റ​ഞ്ഞു. പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​തോ​ടെ ഇ​യാ​ള്‍ സ്ഥ​ലം​വി​ട്ടു. തു​ട​ര്‍​ന്ന് ഇ​ന്ന് രാ​വി​ലെ​യാ​ണ് മു​ള​വു​കാ​ട് നി​ന്ന് പ്ര​തി അ​റ​സ്റ്റി​ലാ​യ​ത്. പു​രു​ഷോ​ത്ത​മ​ന്‍റെ പ​രാ​തി​യി​ല്‍ മ​ര്‍​ദ​നം, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ല്‍, അ​സ​ഭ്യം പ​റ​യ​ല്‍ എ​ന്നീ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്ത് പ്ര​ബീ​ണി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

ക​ഴി​ഞ്ഞ വ​ര്‍​ഷം പു​രു​ഷോ​ത്ത​മ​ന്‍റെ ത​ല​യ്ക്ക​ടി​ച്ച​തി​ന് പ്ര​വീ​ണി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്ത് റി​മാ​ന്‍​ഡ് ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍, ഇ​യാ​ള്‍ മ​ദ്യ​ല​ഹ​രി​യി​ല്‍ ചെ​യ്ത​താ​ണെ​ന്ന് സ​ഹോ​ദ​രി​യും അ​ച്ഛ​നും പ​റ​ഞ്ഞു. അ​വ​ര്‍​ത​ന്നെ പ്ര​വീ​ണി​നെ ജാ​മ്യ​ത്തി​ലി​റ​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്നും പ​ല ത​വ​ണ കേ​സെ​ടു​ത്തെ​ങ്കി​ലും സ​ഹോ​ദ​രി​യും അ​ച്ഛ​നും പ​റ​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു.

ഇ​ത്ത​രം സം​ഭ​വം പ​തി​വാ​യ​തോ​ടെ മു​ള​വു​കാ​ട് പോ​ലീ​സ് വി​ഷ​യം ആ​ര്‍​ഡി​ഒ​യ്ക്ക് റി​പ്പോ​ര്‍​ട്ടാ​യി ന​ല്‍​കി. ആ​ര്‍​ഡി​ഒ ന​ട​ത്തി​യ ഹി​യ​റിം​ഗി​ല്‍ പ്ര​ബീ​ണ്‍ ബോ​ണ്ട് വെ​ക്കാ​തി​രി​ക്കു​ക​യും ഡീ ​അ​ഡി​ക്ഷ​ന്‍ സെ​ന്‍റ​റി​ല്‍ ചി​കി​ത്സ​യ്ക്ക് പോ​കാ​ന്‍ സ​മ്മ​ത​മ​റി​യി​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് ഡീ​അ​ഡി​ക്ഷ​ന്‍ സെ​ന്‍റ​റി​ലെ​ത്തി ചി​കി​ത്സ ന​ട​ത്തി. എ​ന്നാ​ല്‍, അ​ടു​ത്തി​ടെ വീ​ണ്ടും മ​ദ്യ​പാ​നം തു​ട​രു​ക​യും വീ​ട്ടി​ല്‍ പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​ക​യു​മാ​യി​രു​ന്നു.

Related posts

Leave a Comment