ഇടുക്കിയുടെ മനസ് ശാന്തം, പരിഭ്രാന്തി പരത്താന്‍ സോഷ്യല്‍മീഡിയ; ഇടുക്കി ഡാമിലേക്കു ജനപ്രവാഹം; സെ​​​​ൽ​​​​ഫി​​​​യെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള സാ​​​​ഹ​​​​സി​​​​ക​​​​ത അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ​​​​ക്കു പോ​​​​ലും നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്നി​​​​ല്ല.

ഇ​​​​ടു​​​​ക്കി: ഇ​​​​ടു​​​​ക്കി അ​​​​ണ​​​​ക്കെ​​​​ട്ടി​​​​ലെ വെ​​​​ള്ളം നി​​​​റ​​​​ഞ്ഞു തു​​​​ളു​​​​ന്പാ​​​​ൻ കൊ​​​​തി​​​​ക്കു​​​​ന്പോ​​​​ഴും യാ​​​​തൊ​​​​രു ആ​​​​ശ​​​​ങ്ക​​​​യു​​​​മി​​​​ല്ലാ​​​​തെ ശാ​​​​ന്ത​​​​മാ​​​​ണ് ഇ​​​​ടു​​​​ക്കി​​​​യു​​​​ടെ മ​​​​ന​​​​സ്. എ​​​​ന്നാ​​​​ൽ, സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ അ​​​​സ്വ​​​​സ്ഥ​​​​ ചി​​​​ന്ത​​​​ക​​​​ളും കുറിപ്പു കളും ദി​​​​നം​​​​തോ​​​​റും ക​​​​ട​​​​ന്നു വ​​​​രു​​​​ന്ന​​​​താ​​​​ണ് ആ​​​​ശ​​​​ങ്ക സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന​​​​ത്.

അ​​​​ണ​​​​ക്കെ​​​​ട്ടി​​​​ലെ വെ​​​​ള്ളം മു​​​​ഴു​​​​വ​​​​ൻ തു​​​​റ​​​​ന്നുവി​​​​ട്ടു നാ​​​​ടി​​​​നെ ​പ്ര​​​​ള​​​​യ​​​​ക്കെ​​​​ടു​​​​തി​​​​യി​​​​ലേ​​​​ക്കു ത​​​​ള്ളി​​​​വി​​​​ടു​​​​മെന്ന രീ​​​​തി​​​​യി​​​​ലാ​​​​ണ് പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ. മു​​​​ൻ​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ജ​​​​ല​​​​നി​​​​ര​​​​പ്പ് 2401 അടി എ​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​ണ് തു​​​​റ​​​​ന്ന​​​​തെ​​​​ന്ന കാ​​​​ര്യം പോ​​​​ലും മ​​​​റ​​​​ന്നാ​​​​ണ് പ​​​​ല​​​​രും കിംവദന്തിക‍ൾ സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന​​​​ത്.

പ​​​​ല​​​​പ്പോ​​​​ഴും ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തെ പോ​​​​ലും തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ക്കാ​​​​നും അ​​​​തു ജ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു വാ​​​​ർ​​​​ത്ത​​​​ക​​​​ളാ​​​​യി പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കാ​​​​നു​​​​മു​​​​ള്ള ശ്ര​​​​മം വ്യാ​​​​പ​​​​ക​​​​മാ​​​​ണ്. ഇ​​​​ടു​​​​ക്കി അ​​​​ണ​​​​ക്കെ​​​​ട്ട് പ​​​​ണി​​​​യു​​​​ന്ന കാ​​​​ല​​​​ത്തും അ​​​​തി​​​​നു​​​​ശേ​​​​ഷ​​​​വും ര​​​​ണ്ടു​​​​പ്രാ​​​​വ​​​​ശ്യം തു​​​​റ​​​​ന്നു വി​​​​ട്ട​​​​പ്പോ​​​​ഴും ഇ​​​​വി​​​​ടെക്ക​​​​ഴി​​​​ഞ്ഞ ജ​​​​ന​​​​ത​​​​യ്ക്കു മു​​​​ന്നി​​​​ലാ​​​​ണ് ഇ​​​​ത്ത​​​​രം കഥയില്ലാത്ത പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങൾ.

അ​​​​ണ​​​​ക്കെ​​​​ട്ടി​​​​നും നാ​​​​ടി​​​​നും എന്തോ ദു​​​​ര​​​​ന്തം സം​​​​ഭ​​​​വി​​​​ക്കു​​​​ന്നു എന്ന രീ​​​​തി​​​​യി​​​​ലാ​​​​ണ് ദുഷ്പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ. ഇ​​​​തുകൊ​​​​ണ്ടു ത​​​​ന്നെ ഇ​​​​ടു​​​​ക്കി ഡാ​​​​മി​​​​ലേ​​​​ക്കു ജ​​​​ന​​​​പ്ര​​​​വാ​​​​ഹ​​​​മാ​​​​ണ്. ഇ​​​​തും സു​​​​ര​​​​ക്ഷ​​​​ാക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു ത​​​​ട​​​​സ​​​​ങ്ങ​​​​ളാ​​​​യി മാ​​​​റു​​​​ന്നു. ജലസംഭരണിക്കടുത്ത് എത്തു ന്ന വി​​​​നോ​​​​ദ സ​​​​ഞ്ചാ​​​​രി​​​​ക​​​​ൾ സെ​​​​ൽ​​​​ഫി​​​​യെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള സാ​​​​ഹ​​​​സി​​​​ക​​​​ത അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ​​​​ക്കു പോ​​​​ലും നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്നി​​​​ല്ല.

വെള്ളം ഓ​​​​രോ നി​​​​മി​​​​ഷ​​​​വും ക​​​​യ​​​​റു​​​​ന്പോ​​​​ഴാ​​​​ണ് തെ​​​​ന്നികി​​​​ട​​​​ക്കു​​​​ന്ന പാ​​​​റ​​​​ക​​​​ളി​​​​ൽ ക​​​​യ​​​​റി​​​​യു​​​​ള്ള ഇ​​​​വ​​​​രു​​​​ടെ സാ​​​​ഹ​​​​സി​​​​ക​​​​ത. അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ റി​​​​ബ​​​​ണ്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു പ്ര​​​​വേ​​​​ശ​​​​നം നി​​​​ഷേ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും ഇ​​​​തി​​​​നെ​​​​ല്ലാം പു​​​​ല്ലു​​​​വി​​​​ല ന​​​​ല്കി​​​​യാ​​​​ണ് ആളുകൾ ക​​​​യ​​​​റി​​​​യി​​​​റ​​​​ങ്ങു​​​​ന്ന​​​​ത്. ഇ​​​​തി​​​​ൽ സ്ത്രീ​​​​ക​​​​ളും കു​​​​ട്ടി​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു.

അ​​​​ധി​​​​കാ​​​​രി​​​​ക​​​​ളു​​​​ടെ നി​​​​ർ​​​​ദേ​​​​ശം ശ്ര​​​​വി​​​​ക്കാ​​​​നോ അ​​​​നു​​​​സ​​​​രി​​​​ക്കാ​​​​നോ പു​​​​റ​​​​ത്തുനി​​​​ന്നു​​​​മു​​​​ള്ള ആ​​​​ളു​​​​ക​​​​ൾ ത​​​​യാ​​​​റാ​​​​കു​​​​ന്നി​​​​ല്ല. എ​​​​ല്ലാ ഷ​​​​ട്ട​​​​റു​​​​ക​​​​ളും ഒ​​​​ന്നി​​​​ച്ചു തു​​​​റ​​​​ക്കി​​​​ല്ലെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​യി പ​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. ഷ​​​​ട്ട​​​​റു​​​​ക​​​​ളി​​​​ൽ ഒ​​​​രെ​​​​ണ്ണ​​​​മാ​​​​ണ് ആ​​​​ദ്യം തു​​​​റ​​​​ക്കു​​​​ന്ന​​​​ത്. അ​​​​തും പൂ​​​​ർ​​​​ണ​​​​മാ​​​​യും തു​​​​റ​​​​ക്കി​​​​ല്ല. ജ​​​​ന​​​​ങ്ങ​​​​ൾ ആ​​​​ശ​​​​ങ്ക​​​​പ്പെ​​​​ടേ​​​​ണ്ട യാ​​​​തൊ​​​​രു സാ​​​​ഹ​​​​ച​​​​ര്യ​​​​വും നി​​​​ല​​​​വി​​​​ലി​​​​ല്ലെ​​​​ന്നു ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ പലവട്ടം അ​​​​റി​​​​യി​​​​ച്ചു.

സാ​​​​ധാ​​​​ര​​​​ണ​​​​ഗ​​​​തി​​​​യി​​​​ൽ വെ​​​​ള്ളം ക​​​​യ​​​​റാ​​​​ത്ത സ്ഥ​​​​ല​​​​മാ​​​​ണെ​​​​ങ്കി​​​​ലും ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണ സേ​​​​ന​​​​യു​​​​ടെ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ലി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​വ​​​​രു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​നു​​​​സ​​​​രി​​​​ച്ച് സു​​​​ര​​​​ക്ഷി​​​​ത സ്ഥല​​​​ത്തേ​​​​ക്ക് മാ​​​​റു​​​​ന്ന​​​​തി​​​​ന് നി​​​​ർ​​​​ദേശി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​ർ ത​​​​യാ​​​​റാ​​​​ക​​​​ണം എ​​​​ന്ന് റോ​​​​ഷി അ​​​​ഗ​​​​സ്റ്റി​​​​ൻ എം​​​​എ​​​​ൽ​​​​എ പ​​​​റ​​​​ഞ്ഞു.

കരുതലി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി​​​​ട്ടാ​​​​ണ് ദേ​​​​ശീ​​​​യ ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണ സേ​​​​ന​​​​യെ വി​​​​ന്യ​​​​സി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും കിം​​​​വ​​​​ദ​​​​ന്തി​​​​ക​​​​ളും പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ശ​​​​ങ്ക​​​​യും പ​​​​ട​​​​രാ​​​​തി​​​​രി​​​​ക്കാ​​​​ൻ ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ മു​​​​ന്നി​​​​ട്ടി​​​​റ​​​​ങ്ങ​​​​ണ​​​​മെ​​​​ന്നും ക​​​​ള​​​​ക്ട​​​​ർ കെ.​​​​ജീ​​​​വ​​​​ൻ ബാ​​​​ബു പ​​​​റ​​​​ഞ്ഞു.

മ​​​​തി​​​​യാ​​​​യ മു​​​​ന്ന​​​​റി​​​​യി​​​​പ്പു​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യ​​​​ശേ​​​​ഷ​​​​മേ അ​​​​ണ​​​​ക്കെ​​​​ട്ടി​​​​ന്‍റെ ഷ​​​​ട്ട​​​​റു​​​​ക​​​​ൾ തു​​​​റ​​​​ക്കു​​​​കയു​​​​ള്ളൂ. വെ​​​​ള്ളം ഒ​​​​ഴു​​​​കു​​​​ന്ന​​​​തി​​​​ന്‍റെ പ​​​​രി​​​​സ​​​​ര​​​​ത്തു​​​​ള്ള വീ​​​​ട്ടി​​​​ൽ നി​​​​ന്ന് മാ​​​​റേ​​​​ണ്ട സാ​​​​ഹ​​​​ച​​​​ര്യം ഉ​​​​ണ്ടാ​​​​യാ​​​​ൽ അ​​​​തി​​​​നു​​​​ള്ള ത​​​​യാ​​​​റെ​​​​ടു​​​​പ്പു​​​​ക​​​​ൾ നേ​​​​ര​​​​ത്തെ ന​​​​ട​​​​ത്ത​​​​ണം എ​​​​ന്നും ക​​​​ള​​​​ക്ട​​​​ർ പ​​​​റ​​​​ഞ്ഞു. വെ​​​​ള്ളം ഒ​​​​ഴു​​​​കു​​​​ന്ന വ​​​​ഴി​​​​ക​​​​ളി​​​​ലു​​​​ള്ള ച​​​​പ്പാ​​​​ത്തു​​​​ക​​​​ൾ, പാ​​​​ല​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങളി​​​​ൽ നി​​​​ന്ന് ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പ​​​​ക​​​​ർ​​​​ത്താ​​​​നോ അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യ രീ​​​​തി​​​​യി​​​​ൽ സെ​​​​ൽ​​​​ഫി എ​​​​ടു​​​​ക്കാ​​​​നോ അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ല.

സു​​​​ര​​​​ക്ഷ ശ​​​​ക്ത​​​​മാ​​​​ക്കി സ​​​​ർ​​​​ക്കാ​​​​ർ

ജ​​​​ല​​​​നി​​​​ര​​​​പ്പ് ഉ​​​​യ​​​​ർ​​​​ന്ന പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ഇ​​​​ടു​​​​ക്കി അ​​​​ണ​​​​ക്കെ​​​​ട്ടി​​​​നു സ​​​​മീ​​​​പം സു​​​​ര​​​​ക്ഷ ശ​​​​ക്ത​​​​മാ​​​​ക്കി. അ​​​​ണ​​​​ക്കെ​​​​ട്ടി​​​​നു താ​​​​ഴെ​​​​യും ന​​​​ദീ​​​​തി​​​​ര​​​​ത്ത് ഉ​​​​ള്ള​​​​വ​​​​ർ​​​​ക്കും ജാ​​​​ഗ്ര​​​​താ നി​​​​ർ​​​​ദേ​​​​ശം ന​​​​ല്കു​​​​ക​​​​യും ചെ​​​​യ്തു.​ സു​​​​ര​​​​ക്ഷ ഒ​​​​രു​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ദേ​​​​ശീ​​​​യ ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ സേ​​​​ന​​​​യു​​​​ടെ ഒ​​​​രു സം​​​​ഘം ചെ​​​​ന്നൈ ആ​​​​ർ​​​​ക്കോ​​​​ണ​​​​ത്തു നി​​​​ന്നും ഇ​​​​ടു​​​​ക്കി​​​​യി​​​​ലെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

ഏ​​​​തു സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലും സു​​​​ര​​​​ക്ഷ​​​​യൊ​​​​രു​​​​ക്കു​​​​ന്ന​​​​തി​​​​നു പ​​​​രി​​​​ശീ​​​​ല​​​​നം ല​​​​ഭി​​​​ച്ച​​​​വ​​​​രാ​​​​ണി​​​​വ​​​​ർ. ചെ​​​​റു​​​​തോ​​​​ണി​​​​യി​​​​ൽ ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ടം ക​​​​ണ്‍​ട്രോ​​​​ൾ​​​​റൂം തു​​​​റ​​​​ന്നു. സു​​​​ര​​​​ക്ഷ ഒ​​​​രു​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി മൂ​​​​ന്നു ജി​​​​ല്ല​​​​ക​​​​ളി​​​​ൽ അ​​​​വ​​​​ധി​​​​യി​​​​ൽ പോ​​​​യ റ​​​​വ​​​​ന്യു ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ തി​​​​രി​​​​കെ വി​​​​ളി​​​​ച്ചു.

ഇ​​​​ടു​​​​ക്കി, എ​​​​റ​​​​ണാ​​​​കു​​​​ളം, കോ​​​​ട്ട​​​​യം ജി​​​​ല്ല​​​​ക​​​​ളി​​​​ലെ റ​​​​വ​​​​ന്യു ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​യാ​​​​ണ് തി​​​​രി​​​​കെ വി​​​​ളി​​​​ച്ച​​​​ത്. ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ചു റ​​​​വ​​​​ന്യു മ​​​​ന്ത്രി ഇ. ​​​​ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​ൻ അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി. നി​​​​ല​​​​വി​​​​ൽ ജ​​​​ല​​​​നി​​​​ര​​​​പ്പ് 2395 ക​​​​ട​​​​ന്ന​​​​തി​​​​നാ​​​​ൽ ഓ​​​​റ​​​​ഞ്ച് അ​​​​ല​​​​ർ​​​​ട്ടി​​​​ലാ​​​​ണ് നി​​​​ൽ​​​​ക്കു​​​​ന്ന​​​​ത്. 2399ലെ​​​​ത്തു​​​​ന്പോ​​​​ഴാ​​​​ണ് സാ​​​​ധാ​​​​ര​​​​ണ റെ​​​​ഡ് അ​​​​ല​​​​ർ​​​​ട്ട് പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ന്ന​​​​തെ​​​​ങ്കി​​​​ലും ഇ​​​​വി​​​​ടെ 2397ലെ​​​​ത്തു​​​​ന്പോ​​​​ൾ അ​​​​തീ​​​​വ​​​​ജാ​​​​ഗ്ര​​​​ത നി​​​​ർ​​​​ദേ​​​​ശം​​​​ന​​​​ൽ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്. മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​ർ ഡാ​​​​മി​​​​ലെ​​​​യും മ​​​​റ്റു ചെ​​​​റു ഡാ​​​​മു​​​​ക​​​​ളി​​​​ലും ജ​​​​ല​​​​നി​​​​ര​​​​പ്പ് ഉ​​​​യ​​​​ർ​​​​ന്നു നി​​​​ൽ​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണി​​​​ത്.

ആ​​​​ദ്യം തു​​​​റ​​​​ന്ന​​​​ത് 37 വ​​​​ർ​​​​ഷം മു​​​​ന്പ് 

37 വ​​​​ർ​​​​ഷ​​​​ം മു​​​​ന്പാ​​​​ണ് ആ​​​​ദ്യ​​​​മാ​​​​യി ഇ​​​​ടു​​​​ക്കി ഡാം ​​​​തു​​​​റ​​​​ന്ന​​​​ത്. അ​​​​ന്ന് ഡാ​​​​മി​​​​ന്‍റെ ഷ​​​​ട്ട​​​​റു​​​​ക​​​​ൾ തു​​​​റ​​​​ന്നാ​​​​ൽ എ​​​​ന്താ​​​​ണ് സം​​​​ഭ​​​​വി​​​​ക്കു​​​​ക എ​​​​ന്ന​​​​റി​​​​യാ​​​​ൻ നി​​​​ര​​​​വ​​​​ധി പേ​​​​രാ​​​​ണ് ചെ​​​​റു​​​​തോ​​​​ണി​​​​യി​​​​ലും സ്പി​​​​ൽ​​​​വേ ഗേ​​​​റ്റു​​​​ക​​​​ളി​​​​ലും എ​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത്. അ​​​​ന്ന​​​​ത്തെ ജ​​​​ന​​​​ക്കൂ​​​​ട്ട​​​​ത്തെ വ​​​​ടം കെ​​​​ട്ടി​​​​യാ​​​​ണ് പോ​​​​ലീ​​​​സ് നി​​​​യ​​​​ന്ത്രി​​​​ച്ച​​​​ത്. ഇ​​​​തോ​​​​ടൊ​​​​പ്പം അ​​​​നൗ​​​​ണ്‍​സ്മെ​​​​ന്‍റു​​​​ക​​​​ളും കൃ​​​​ത്യ​​​​മാ​​​​യ മു​​​​ന്ന​​​​റി​​​​യി​​​​പ്പു​​​​ക​​​​ളും ഉ​​​​ണ്ടാ​​​​യി​​​​രുന്നു.

ചെ​​​​റു​​​​തോ​​​​ണി അ​​​​ണ​​​​ക്കെ​​​​ട്ടി​​​​ന്‍റെ അ​​​​ഞ്ച് ഷ​​​​ട്ട​​​​റു​​​​ക​​​​ളി​​​​ൽ മ​​​​ധ്യ​​​​ഭാ​​​​ഗ​​​​ത്തെ ര​​​​ണ്ട് ഷ​​​​ട്ട​​​​റു​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു ആ​​​​ദ്യം ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​ത്. അ​​​​ന്ന് ജ​​​​ല​​​​നി​​​​ര​​​​പ്പ് 2401 അ​​​​ടി പി​​​​ന്നി​​​​ട്ട ശേ​​​​ഷ​​​​മാ​​​​ണ് ഷ​​​​ട്ട​​​​റു​​​​ക​​​​ൾ ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​ത്. 1992 ഒ​​​​ക്ടോ​​​​ബ​​​​ർ 11 ന് ​​​​ചെ​​​​റു​​​​തോ​​​​ണി അ​​​​ണ​​​​ക്കെ​​​​ട്ടി​​​​ന്‍റെ ന​​​​ടു​​​​വി​​​​ല​​​​ത്തെ ഷ​​​​ട്ട​​​​റു​​​​ക​​​​ൾ വീ​​​​ണ്ടും ഉ​​​​യ​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്നു.​​​​സ​​​​മാ​​​​ന​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യം 2013 ൽ ​​​​ഉ​​​​ണ്ടാ​​​​യെ​​​​ങ്കി​​​​ലും ഷ​​​​ട്ട​​​​റു​​​​ക​​​​ൾ തു​​​​റ​​​​ക്കേ​​​​ണ്ടി വന്നില്ല. അ​​​​ന്ന് ജ​​​​ല​​​​നി​​​​ര​​​​പ്പ് ഏ​​​​ക​​​​ദേ​​​​ശം 2401.5 അ​​​​ടി വ​​​​രെ ഉ​​​​യ​​​​ർ​​​​ന്നി​​​​രു​​​​ന്നു.

ജോ​​​​ണ്‍​സ​​​​ണ്‍ വേ​​​​ങ്ങ​​​​ത്ത​​​​ടം 

Related posts