പുനെ: വിവാഹേതര ബന്ധത്തെച്ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. 35 കാരിയായ പൂനം ദിനേശ് മുൻ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സഞ്ജയ് സാവന്ത് തന്റെ സഹപ്രവർത്തകയായ യുവതിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യ സ്വാതി സാവന്ത് ഇവരുടെ ഓഫീസിൽ എത്തുകയും കൊലപാതകം നടത്തുകയുമായിരുന്നു.
സഞ്ജയും പൂനവും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് ഭാര്യ സ്വാതി സംശയിച്ചിരുന്നു. ഇതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഓഫീസിലുണ്ടായിരുന്ന മൂർച്ചയുള്ള ഉപകരണം ഉപയോഗിച്ച് സ്വാതി പൂനത്തെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
തലയ്ക്കേറ്റ ഗുരുതരമായ പരിക്കേറ്റതാണ് മരണകാരണം. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം ഒരു ചാക്കിലാക്കി ഒളിപ്പിക്കാൻ സ്വാതി ശ്രമിച്ചതായി പോലീസ് കണ്ടെത്തി. എന്നാൽ ഇത് പൂർത്തിയാക്കാൻ അവർക്ക് സാധിച്ചില്ല.
ജോലിക്കുപോയ പൂനം വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് യുവതിയുടെ ഭർത്താവ് പോലീസിൽ പരാതി നൽകിയി. തുടർന്ന് അദ്ദേഹം പൂനത്തിന്റെ ഓഫീസിലെത്തിയപ്പോൾ ഓഫീസ് മുറി തുറന്നു കിടക്കുന്ന നിലയിലായിൽ കണ്ടു. അകത്തു കയറി പരിശോധിച്ചപ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ പൂനത്തിന്റെ മൃതദേഹം ഒരു ചാക്കിൽ പൊതിഞ്ഞ് വച്ചിരിക്കുന്നത് കാണുകയായിരുന്നു.
സ്വാതി സാവന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
