വെ​ഞ്ഞാ​റ​മ്മൂ​ട് കൊ​ല​പാ​ത​കം ച​ർ​ച്ച ചെ​യ്യുന്ന കാ​ലം പ​റ​ഞ്ഞ ക​ഥ തി​യ​റ്റ​റു​ക​ളി​ലേ​ക്ക്

വെ​ഞ്ഞാ​റ​മ്മൂ​ട് കൊ​ല​പാ​ത​കം ച​ർ​ച്ച ചെ​യ്ത കാ​ലം പ​റ​ഞ്ഞ ക​ഥ എ​ന്ന ചി​ത്രം 24ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്നു. ക​രു​നാ​ഗ​പ്പ​ള്ളി നാ​ട​ക​ശാ​ല ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മൂ​വീ​സി​നു വേ​ണ്ടി ക​രു​നാ​ഗ​പ്പ​ള്ളി കൃ​ഷ്ണ​ൻ​കു​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം പ്ര​സാ​ദ് നൂ​റ​നാ​ട് സം​വി​ധാ​നം ചെ​യ്യു​ന്നു.

പ​ട്ടാ​പ്പ​ക​ൽ ന​ഗ​ര​ത്തി​ൽ ന​ട​ന്ന ആ​റു കൊ​ല​പാ​ത​ക​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കു​ന്ന സി​നി​മ മ​ല​യാ​ള സി​നി​മ​യി​ൽ കാ​ണാ​ത്ത വ്യ​ത്യ​സ്ത​മാ​യ പ്ര​മേ​യ​മാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ ച​ർ​ച്ച ചെ​യ്ത ആ​നു​കാ​ലി​ക സം​ഭ​വ വി​കാ​സ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന ചി​ത്രം പ്രേ​ക്ഷ​ക​ർ​ക്ക് പു​തി​യൊ​രു അ​നു​ഭ​വ​മാ​കും.

പു​ലി​മു​രു​ക​ൻ എ​ന്ന ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ ചെ​റു​പ്പ​കാ​ലം അ​വ​ത​രി​പ്പി​ച്ച അ​ജാ​സ് ആ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സാ​ന്ദ്ര, നി​ഷ സാ​രം​ഗ്, മാ​സ്റ്റ​ർ അ​ർ​ജി​ത്ത്, ജ​യ​ൻ ചേ​ർ​ത്ത​ല, ശി​വ​ജി ഗു​രു​വാ​യൂ​ർ, അ​രി​സ്റ്റോ സു​രേ​ഷ്, കൊ​ല്ലം തു​ള​സി, കു​ട​ശ​നാ​ട് ക​ന​കം, ര​ശ്മി അ​നി​ൽ, ല​ക്ഷ്മി പ്ര​സാ​ദ്, കോ​ബ്ര രാ​ജേ​ഷ്, അ​റു​മു​ഖ​ൻ ആ​ല​പ്പു​ഴ, ഒ. ​ജ​യ​ലാ​ൽ, പ്ര​ജീ​വ്, അ​ബ്ബാ മോ​ഹ​ൻ, ജീ​ജ സു​രേ​ന്ദ്ര​ൻ, ര​ത്ന​മ്മ ബ്രാ​ഹ്മ മു​ഹൂ​ർ​ത്തം, ജി​തി​ൻ ശ്യാം, ​ഭാ​വ​ന, പ്ര​സ​ന്ന​ൻ, ഹ​രി​കു​മാ​ർ, വി​നോ​ദ്, പോ​ണാ​ൽ ന​ന്ദ​കു​മാ​ർ, ഷാ​ന​വാ​സ് ക​മ്പി​ക്കീ​രി​ൽ തു​ട​ങ്ങി ഒ​ട്ടേ​റെ നാ​ട​ക ക​ലാ​കാ​രും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്നു.

നാ​ട​ക​ശാ​ല ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മൂ​വീ​സി​നു വേ​ണ്ടി ക​രു​നാ​ഗ​പ്പ​ള​ളി കൃ​ഷ്ണ​ൻ കു​ട്ടി നി​ർ​മാ​ണം, ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം എ​ന്നി​വ നി​ർ​വ​ഹി​ക്കു​ന്നു. കാ​മ​റ – വി​നോ​ദ് ജി.​മ​ധു, എ​ഡി​റ്റിം​ഗ് – ക​ണ്ണ​ൻ, ജോ​ജി, ആ​ലാ​പ​നം -സി​ത്താ​ര കൃ​ഷ്ണ​കു​മാ​ർ, സൂ​ര്യ​നാ​രാ​യ​ണ​ൻ, അ​രി​സ്റ്റോ സു​രേ​ഷ്, ഗാ​ന ര​ച​ന -വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര​വ​ർ​മ്മ, ശ്രീ​കു​മാ​ർ ഇ​ട​പ്പോ​ൺ, സം​ഗീ​തം – അ​ജ​യ് ര​വി, ആ​ക്ഷ​ൻ- ബ്രൂ​സി​ലി രാ​ജേ​ഷ്, നൃ​ത്ത​സം​വി​ധാ​നം- കി​ര​ൺ മാ​സ്റ്റ​ർ, ആ​ർ​ട്ട്- സ​ന്തോ​ഷ് പാ​പ്പ​നം​കോ​ട്, മേ​ക്ക​പ്പ്- സു​ധീ​ഷ് നാ​രാ​യ​ൻ, പി​ആ​ർ​ഒ – അ​യ്മ​നം സാ​ജ​ൻ. ചി​ത്രം 24ന് ​ത​യ​റ്റ​റു​ക​ളി​ലെ​ത്തും. -അ​യ്മ​നം സാ​ജ​ൻ

Related posts

Leave a Comment