‘ന​ട​ന്മാ​രോ​ടു​ള്ള സ്നേ​ഹം അ​ഭി​ന​യ​പാ​ട​വ​ത്തോ​ടു​ള്ള​താ​ണ്, അ​തി​നെ രാ​ഷ്ട്രീ​യ പി​ന്തു​ണ​യാ​യി കാ​ണ​രു​ത്’: പ്രകാശ് രാജ്

ന​ട​ന്മാ​രോ​ടു​ള്ള സ്നേ​ഹം അ​വ​രു​ടെ അ​ഭി​ന​യ​പാ​ട​വ​ത്തോ​ടു​ള്ള​താ​ണ് മ​റി​ച്ച് അ​തി​നെ രാ​ഷ്ട്രീ​യ പി​ന്തു​ണ​യാ​യി കാ​ണ​രു​തെ​ന്ന് പ്ര​കാ​ശ് രാ​ജ്. ത​മി​ഴ്‌​നാ​ട്ടി​ൽ നി​ല​വി​ൽ മൂ​ന്ന് ത​രം രാ​ഷ്‌​ട്രീ​യ മാ​തൃ​ക​ക​ളാ​ണു​ള്ള​ത്. ദ്രാ​വി​ഡ മോ​ഡ​ൽ, അ​ടി​മ മോ​ഡ​ൽ പി​ന്നെ സി​നി​മ മോ​ഡ​ൽ. സി​നി​മ​യി​ൽ നി​ങ്ങ​ൾ​ക്ക് ഡോ​ക്ട​റോ എ​ഞ്ചി​നീ​യ​റോ എ​ന്തി​ന് മു​ഖ്യ​മ​ന്ത്രി​യോ ആ​കാം.

എ​ന്നാ​ൽ രാ​ഷ്‌​ട്രീ​യ​ത്തി​ൽ എ​ങ്ങ​നെ​യാ​ണ് നേ​രി​ട്ട് മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ ക​ഴി​യു​ക? എ​ന്നെ​പ്പോ​ലെ നി​ങ്ങ​ൾ രാ​ഷ്‌​ട്രീ​യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ചി​ട്ടു​ണ്ടോ? ത​മി​ഴ്‌​നാ​ട് പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട​പ്പോ​ൾ അ​ല്ലെ​ങ്കി​ൽ ഭാ​ഷ​യ്ക്കും അ​ന്ത​സി​നും വേ​ണ്ടി പോ​രാ​ട്ടം ന​ട​ന്ന​പ്പോ​ൾ നി​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ന്നി​ട്ടു​ണ്ടോ? ജ​ന​ങ്ങ​ൾ നി​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന സ്നേ​ഹം നി​ങ്ങ​ളു​ടെ ക​ഴി​വി​നോ​ടു​ള്ള​താ​ണ്, രാ​ഷ്‌​ട്രീ​യ​ത്തോ​ട​ല്ല. വെ​യി​ല​ത്ത് ക്യൂ ​നി​ന്ന് ടി​ക്ക​റ്റെ​ടു​ത്തും ക​ട്ടൗ​ട്ടു​ക​ൾ വ​ച്ചും സ്നേ​ഹം പ്ര​ക​ടി​പ്പി​ച്ച ആ​രാ​ധ​ക​രെ ഇ​പ്പോ​ൾ രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണോ.

എ​നി​ക്ക് ഒ​രു ന​ട​നെ ഇ​ഷ്ട​മാ​ണെ​ങ്കി​ൽ തൊ​ണ്ട പൊ​ട്ടു​മാ​റ് വി​സി​ൽ അ​ടി​ക്കാം. എ​ന്നാ​ൽ അ​വ​ർ​ക്ക് രാ​ജ്യം വി​ട്ടു​കൊ​ടു​ക്കാ​ൻ എ​നി​ക്ക് ക​ഴി​യി​ല്ല. രാ​ഷ്‌​ട്രീ​യം വേ​റെ, സി​നി​മ വേ​റെ. ആ ​സ്നേ​ഹം വേ​റെ​യാ​ണ്, ഈ ​ഉ​ത്ത​ര​വാ​ദി​ത്തം വേ​റെ​യാ​ണ്. രാ​ഷ്‌​ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങ​ണ​മെ​ങ്കി​ൽ താ​ഴെ​ത്ത​ട്ടി​ൽ ഇ​റ​ങ്ങി പ്ര​വ​ർ​ത്തി​ക്ക​ണം എ​ന്ന് പ്ര​കാ​ശ് രാ​ജ് പ​റ​ഞ്ഞു.

Related posts

Leave a Comment