മൂ​ഴി​ക്ക​ലി​ലെ ഇ​ര​ട്ട​മ​ര​ണം: അ​ദി​നാ​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ആ​രെ​ല്ലാ​മാ​യ്; അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്

കോ​ഴി​ക്കോ​ട്: മൂ​ഴി​ക്ക​ലി​ൽ മാ​തൃ​സ​ഹോ​ദ​രി​യു​ടെ മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ബ​ന്ധു​വാ​യ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു. അ​ദി​നാ​ൻ പ​ല​രു​മാ​യും പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം.

ആ​രെ​ല്ലാ​മാ​യാ​ണ് പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്തി​യ​തെ​ന്നും എ​ന്തി​നാ​ണ് ന​ട​ത്തി​യ​തെ​ന്നു​മു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​തി​ന് പു​റ​മേ അ​ദി​നാ​ന്‍റെ​യും കൊ​ല്ല​പ്പെ​ട്ട ന​സ്രീ​ന​യു​ടെ​യും സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ളും അ​ന്വേ​ഷ​ണ​സം​ഘം ശേ​ഖ​രി​ക്കും. അ​ദി​നാ​ൻ ഏ​തെ​ങ്കി​ലും രീ​തി​യി​ൽ ന​സ്രീ​ന​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നോ എ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

അ​ദി​നാ​ന് ന​സ്രീ​ന​യോ​ടു​ള്ള ശ​ത്രു​ത​യെ​ക്കു​റി​ച്ച് സു​ഹൃ​ത്തു​ക്ക​ളോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നോ​യെ​ന്നും ന​സ്രീ​ന​യു​ടെ ഫോ​ൺ ഉ​പ​യോ​ഗി​ച്ച് അ​ദി​നാ​ൻ കൂ​ടു​ത​ൽ പേ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

അ​ദി​നാ​ൻ ജീ​വ​നൊ​ടു​ക്കു​ന്ന​തി​നു​മു​മ്പ് സു​ഹൃ​ത്തി​നോ​ട് ത​രാ​നു​ള്ള പ​ണം ന​ൽ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും താ​ൻ മ​ര​ണ​പ്പെ​ട്ടെ​ന്നും ന​സ്രീ​ന​യു​ടെ ഫോ​ണി​ൽ നി​ന്നും ചാ​റ്റ് ചെ​യ്ത​താ​യി ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​ചാ​റ്റ് ന​സ്രീ​ന​യു​ടെ ഫോ​ണി​ൽ​നി​ന്നും അ​ദി​നാ​ൻ ഡി​ലീ​റ്റ് ചെ​യ്തി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ കൂ​ടു​ത​ൽ പേ​രു​മാ​യി ചാ​റ്റ് ചെ​യ്തി​ട്ടു​ണ്ടോ​യെ​ന്നാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​രു​വ​രു​ടേ​യും ഫോ​ൺ കോ​ൾ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

കൊ​ല്ല​പ്പെ​ട്ട ന​സ്രീ​ന​യു​ടെ​യും കൃ​ത്യം നി​ർ​വ​ഹി​ച്ച​ശേ​ഷം ആ​ത്മ​ഹ​ത്യ ചെ​യ്ത അ​ദി​നാ​ന്‍റെ​യും ഫോ​ണു​ക​ൾ വീ​ട്ടി​ലെ കി​ണ​റി​ൽ​നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ അ​ദി​നാ​ൻ ത​ന്നെ കി​ണ​റി​ലി​ട്ടെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ സം​ശ​യി​ക്കു​ന്ന​ത്.

വീ​ടി​ന്‍റെ അ​ടു​ക്ക​ള​ഭാ​ഗ​ത്തു​ള്ള വാ​തി​ൽ പൂ​ട്ടി​യ​ശേ​ഷം അ​വി​ടെ ത​ന്നെ​യാ​ണ് താ​ക്കോ​ൽ സൂ​ക്ഷി​ക്കാ​റു​ള്ള​ത്. ഈ​വി​വ​രം അ​ദി​നാ​ന് അ​റി​യാ​മെ​ന്നും ഇ​പ്ര​കാ​രം ന​സ്രീ​ന​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ഫോ​ൺ ഉ​പേ​ക്ഷി​ച്ചെ​ന്നു​മാ​ണ് പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ അ​ദി​നാ​ന​ല്ല ഫോ​ൺ കി​ണ​റി​ലി​ട്ട​തെ​ന്നാ​ണ് പോ​ലീ​സ്പ​റ​യു​ന്ന​ത്. തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​ൻ അ​ദി​നാ​ൻ ശ്ര​മി​ച്ചി​രു​ന്നി​ല്ല. ന​സ്രീ​ന​യെ കൊ​ല​പ്പെ​ടു​ത്തി ആ​ത്മ​ഹ​ത്യ ചെ​യ്യാ​നു​റ​പ്പി​ച്ചാ​ണ് അ​ദി​നാ​ൻ എ​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

Related posts

Leave a Comment