‘ഇ​റാ​ൻ പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച​യ്ക്ക് വ​ന്നി​ല്ലെ​ങ്കി​ൽ ബോം​ബി​ടുമെന്ന് ട്രംപ്, വാ​യ​ട​യ്ക്കൂ എ​ന്ന് ഇ​റാ​ൻ’: ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ളി​ലെ അ​മേ​രി​ക്ക​യു​ടെ നി​ല​പാ​ടു​ക​ളെ ക​ളി​യാ​ക്കി വീ​ഡി​യോ

യു​എ​സ്-​ഇ​റാ​ൻ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ നീ​ട്ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ദ​രാ​ബാ​ദി​ലെ ഇ​റേ​നി​യ​ൻ കോ​ൺ​സു​ലേ​റ്റ് പ​ങ്കു​വ​ച്ച ഒ​രു പ​രി​ഹാ​സ വീ​ഡി​യോ ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ളി​ലെ അ​മേ​രി​ക്ക​യു​ടെ നി​ല​പാ​ടു​ക​ളെ ക​ളി​യാ​ക്കാ​നാ​ണ് ഇ​റേനിയൻ കോ​ൺ​സു​ലേ​റ്റ് ഈ ​വീ​ഡി​യോ പങ്കുവച്ചത്.

വീ​ഡി​യോ​യി​ൽ ഉ​ട​നീ​ളം ട്രം​പി​നെ​യും അ​മേ​രി​ക്ക​ൻ ന​യ​ത​ന്ത്ര​ജ്ഞ​രെ​യും പ​രി​ഹ​സി​ക്കു​ക​യാ​ണ്. ഇ​റാ​നി​യ​ൻ പ്ര​തി​നി​ധി​ക​ൾ ഇ​ല്ലാ​ത്ത ശൂ​ന്യ​മാ​യ ക​സേ​ര​ക​ൾ​ക്ക് മു​ന്നി​ലി​രു​ന്ന് ട്രം​പ് ഗൗ​ര​വ​ക​ര​മാ​യ ച​ർ​ച്ച ന​ട​ത്തു​ന്ന​താ​യാ​ണ് വീ​ഡി​യോ.

ട്രം​പ് വ​ള​രെ ഗൗ​ര​വ​ത്തി​ൽ ച​ർ​ച്ച​യ്ക്ക് ഇ​രി​ക്കു​ന്ന​തോ​ടെ​യാ​ണ് വീ​ഡി​യോ​യു​ടെ ആ​രം​ഭം. പ​ക്ഷേ മു​ന്നി​ലെ ക​സേ​ര​ക​ളി​ലൊ​ന്നും ഇ​റാ​ൻ പ്ര​തി​നി​ധി​ക​ൾ ആ​രും​ത​ന്നെ​യി​ല്ല, വെ​റും കൊ​ടി​യും പേ​രും മാ​ത്രം! കു​റ​ച്ചു​നേ​രം കാ​ത്തി​രു​ന്നി​ട്ട് അ​ക്ഷ​മ​നാ​യ ട്രം​പ് ത​ന്‍റെ ഫോ​ണെ​ടു​ത്ത് ‘ഇ​റാ​നു​മാ​യി മി​ക​ച്ച ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു’ എ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ക്കു​ന്നു.

പി​ന്നെ​യും കു​റേ സ​മ​യം ഇ​റാ​ൻ പ്ര​തി​നി​ധി​ക​ൾ​ക്കാ​യി ട്രം​പ് കാ​ത്തി​രി​ക്കു​ന്നു. എ​ന്നാ​ൽ സ​മ​യം ഒ​രു​പാ​ട് ക​ഴി​ഞ്ഞി​ട്ടും ആ​രെ​യും കാ​ണാ​താ​യ​പ്പോ​ൾ “അ​വ​ർ വ​ന്നി​ല്ലെ​ങ്കി​ൽ ബോം​ബി​ടും” എ​ന്ന് ട്രം​പ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും.

ഏ​ക​ദേ​ശം 2000 വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ​താ​യും ട്രം​പ് വ​യ​സ​നാ​യി ഇ​രി​ക്കു​ന്ന​താ​യും വീ​ഡി​യോ​യു​ടെ ര​ണ്ടാം പ​കു​തി​യി​ൽ കാ​ണി​ക്കു​ന്നു. ഒ​ടു​വി​ൽ ഇ​റാ​നി​ൽ നി​ന്ന് ഒ​രു ക​ത്ത് വ​രു​ന്നു, അ​തി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത് “ട്രം​പ്, വാ​യ​ട​യ്ക്കൂ” എ​ന്നാ​ണ്. ഇ​ത് കേ​ട്ട് അ​ന്തം​വി​ട്ടു നി​ൽ​ക്കു​ന്ന ട്രം​പ് ഒ​ടു​വി​ൽ പാ​കി​സ്ഥാ​ൻ പ​റ​ഞ്ഞ​തു​കൊ​ണ്ട് മാ​ത്രം ക​രാ​ർ നീ​ട്ടാ​ൻ തീ​രു​മാ​നി​ക്കു​ന്നു എ​ന്ന് അ​റി​യി​ക്കു​ന്ന​തോ​ടെ വീ​ഡി​യോ അ​വ​സാ​നി​ക്കു​ന്നു.

 

 

Related posts

Leave a Comment